Posted On
date_range Updated On
date_range വൈദ്യുതിവിതരണം തടസ്സപ്പെടും
കുവൈത്ത് സിറ്റി: രാജ്യത്ത് ചില ഭാഗങ്ങളില്‍ വരും ദിവസങ്ങളിൽ വൈദ്യുതിവിതരണം മുടങ്ങുമെന്ന് വൈദ്യുതി, ജലം മന്ത്രാലയം അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലേ സബ്സ്റ്റേഷനുകളിൽ വാര്‍ഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ ആണിത്. ശനിയാഴ്ച ആരംഭിക്കുന്ന അറ്റകുറ്റപ്പണികൾ ഏപ്രില്‍ 20 വരെ നീണ്ടു നില്ക്കും. ഈ ദിവസങ്ങളിൽ വൈദ്യുതിവിതരണം ഭാഗികമായിരിക്കും. ജോലിയുടെ സ്വഭാവവും സാഹചര്യങ്ങളും അനുസരിച്ച് അറ്റകുറ്റപ്പണി കാലയളവ് കൂട്ടുകയോ കുറക്കുകയോ ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.