കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി പെരുന്നാളിന് വിതരണം ചെയ്യാൻ വസ്ത്രങ്ങൾ വാങ്ങുന്നു
Posted On
date_range Updated On
date_range ഈദ്: 2200 കുടുംബങ്ങൾക്ക് വസ്ത്രം നൽകുമെന്ന് റെഡ് ക്രസന്റ്
കുവൈത്ത് സിറ്റി: ബലിപെരുന്നാളിനോടനുബന്ധിച്ച് 2200 നിർധന കുടുംബങ്ങൾക്ക് പുതുവസ്ത്രം സമ്മാനിക്കുമെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. ഇതിന്റെ ഭാഗമായി വസ്ത്രങ്ങൾ വാങ്ങുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്.
മുൻവർഷങ്ങളിലും കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി കുവൈത്തിലും പുറംരാജ്യങ്ങളിലും പെരുന്നാൾ പുടവ വിതരണം ചെയ്യുന്ന കാമ്പയിൻ സംഘടിപ്പിക്കാറുണ്ട്. കൂടുതൽ സംഭാവന ലഭിക്കുന്നതിനനുസരിച്ച് കാമ്പയിൻ വിപുലപ്പെടുത്തുമെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി മേധാവി ഡോ. ഹിലാൽ അൽ സായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.