ബലിപെരുന്നാൾ: മാംസവിതരണ കാമ്പയിനുമായി റെഡ്​ ക്രെസൻറ്​

കുവൈത്ത്​ സിറ്റി: ബലിപെരുന്നാളിനോടനുബന്ധിച്ച്​ മാംസ വിതരണത്തിന്​ കുവൈത്ത്​ റെഡ്​ ക്രെസൻറ്​ സൊസൈറ്റി കാമ്പയിൻ ആരംഭിച്ചു. 
കുവൈത്തിലെ സാമ്പത്തിക ശേഷിയില്ലാത്തവർക്ക്​ മാംസം വിതരണം ചെയ്യാനാണ്​ സംഭാവന സ്വീകരിച്ചുതുടങ്ങിയതെന്ന്​ റെഡ്​ ക്രെസൻറ്​ സൊസൈറ്റി സെക്രട്ടറി ജനറൽ മഹ അൽ ബർജസ്​ പറഞ്ഞു.

ജൂലൈ 31നാണ്​ ബലി പെരുന്നാൾ പ്രതീക്ഷിക്കുന്നത്. കോവിഡ്​ പ്രതിസന്ധി നിരവധിപേരുടെ തൊഴിലിനെയും വരുമാനത്തെയും ബാധിച്ചതിനാൽ ഇത്തവണ സേവനപ്രവർത്തനങ്ങളുടെ പ്രസക്തി വർധിച്ചെന്ന്​ അവർ പറഞ്ഞു. സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക്​ കുവൈത്ത്​ റെഡ്​ ക്രെസൻറ്​ സൊസൈറ്റിയുടെ വെബ്​സൈറ്റ്​ സന്ദർശിക്കുകയോ ശുവൈഖിലെ സംഘടനയുടെ ആസ്ഥാനത്ത്​ എത്തുകയോ ചെയ്യാമെന്ന്​ അവർ പറഞ്ഞു.

Tags:    
News Summary - eid-red cresent-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.