കുവൈത്തിൽ 14 കേന്ദ്രങ്ങളിൽ ഇൗദ്​ഗാഹ്​

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഇത്തവണ ഇൗദ്​ ഗാഹ്​ നടക്കുക 14 കേന്ദ്രങ്ങളിൽ. സുർറ യൂത്ത്​ സ​െൻറർ, സുലൈബീകാത്ത്​ ഗ്രൗണ്ട്​​, ദൽയ യൂത്ത്​ സ​െൻറർ, സബാഹിയ യൂത്ത്​ സ​െൻറർ, മംഗഫ്​ യൂത്ത്​ സ​െൻറർ, ഫഹാഹീൽ യൂത്ത്​ സ​െൻറർ, സബാഹ്​ അൽ സാലിം യൂത്ത്​ സ​െൻറർ, അൽ ഖസ്ർ ജഹ്​റ സ്​പോർട്​സ്​ ഗ്രൗണ്ട്​, സുലൈബിയ സ്​പോർട്​സ്​ ഗ്രൗണ്ട്​, ബയാൻ ഗ്രൗണ്ട്​, മിഷ്​രിഫ്​ ഗ്രൗണ്ട്​, മുബാറക്​ അൽ കബീർ ഗ്രൗണ്ട്​, ഖുസൂർ യൂത്ത്​ സ​െൻറർ, അർദിയ യൂത്ത്​ സ​െൻറർ എന്നിവിടങ്ങളിലാണ്​ മൈതാനങ്ങളിൽ പെരുന്നാൾ നമസ്​കാരം നടക്കുക.

സ്വദേശി താമസ മേഖലകൾക്ക്​ പ്രാമുഖ്യം നൽകിയാണ്​ പട്ടിക തയാറാക്കിയത്​. പള്ളികളിൽ പെരുന്നാൾ നമസ്​കാരത്തിന്​ അനുമതിയുണ്ടാവുമെന്ന്​ അധികൃതർ വ്യക്​തമാക്കിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം പള്ളികളും ഇപ്പോഴും തുറന്നിട്ടില്ല. സ്വദേശി താമസമേഖലയിലെ 180ലേറെ പള്ളികളിലാണ്​ ഇപ്പോൾ ജുമുഅ നമസ്​കാരം നടക്കുന്നത്​. ഇവിടങ്ങളിൽ മാത്രമാവും പെരുന്നാൾ നമസ്​കാരവും നടക്കുകയെന്നാണ്​ സൂചന. ജൂലൈ 17ന്​ ജുമുഅ ആരംഭിക്കുമെന്ന വാർത്ത വിശ്വാസികൾക്ക്​ നേരത്തെ ആഹ്ലാദം പകർന്നെങ്കിലും വിദേശികൾ താമസിക്കുന്ന ഭാഗത്തെ മസ്​ജിദുകൾ തുറക്കാത്തത്​ വിദേശികളായ വിശ്വാസികൾക്ക്​ നിരാശയുണ്ടാക്കിയിരുന്നു. ജൂലൈ 31 വെള്ളിയാഴ്​ചയാണ്​ കുവൈത്തിൽ ഇത്തവണ ബലിപെരുന്നാൾ.

Tags:    
News Summary - eid-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.