കുവൈത്ത് സിറ്റി: ബലി പെരുന്നാളിനെ സ്വീകരിക്കാന്‍ രാജ്യത്തെ അറവുശാലകളും കന്നുകാലി വ ിപണിയും എല്ലാവിധ തയാറെടുപ്പുകളും ചെയ്യുന്നുണ്ടെന്ന് കന്നുകാലി വ്യാപാര കമ്പനി അധ ികൃതര് അറിയിച്ചു. പെരുന്നാളിനോടനുബന്ധിച്ചു ബലി അറുക്കുന്നതിനും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുമായി മതിയായ കന്നുകാലികള്‍ രാജ്യത്തെ വിപണിയില്‍ എത്തിത്തുടങ്ങിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ കന്നുകാലികളെ എത്തിക്കുമെന്നും കമ്പനി മേധാവി ഉസാമ ബൂദി തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തെ അറവുശാലകളും വിപണിയും മറ്റു രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. 75 കളപ്പുരകളാണ് ഒരോ അറവുശാലയിലുമുള്ളത്. മണിക്കൂറിനുള്ളില്‍ 750 ആടുകളെ അറക്കാനുള്ള സംവിധാനങ്ങളാണ് പെരുന്നാളിനോടനുബന്ധിച്ച് കമ്പനി സജ്ജീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആസ്ട്രേലിയ, റുമേനിയ, ജോർഡന്, സിറിയ, ഇറാന് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് പ്രധാനമായും കന്നുകാലികള്‍ കുവൈത്തിലേക്കെത്തുന്നത്. ഇതില്‍ ആസ്ട്രേലിയയില്‍നിന്നും ഇറാനില്‍നിന്നും കന്നുകാലികളുടെ കയറ്റുമതിയിലുള്ള കുറവു കാരണം രാജ്യത്ത് ആടുകള്‍ക്കു വില കൂടുമെന്നു റിപ്പോർട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.