കുവൈത്ത് സിറ്റി: ഈദുൽ ഫിത്റിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ, പെരുന്നാൾ അവധി ദിനങ്ങൾ രാജ്യത്തിന് പുറത്ത് ചെലവഴിക്കാനുള്ള ഒരുക്കത്തിലാണ് സ്വദേശികളിൽ നല്ലൊരു ഭാഗം. ഈദുൽ ഫിത്ർ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആയിരുന്നാലും അവധി വെള്ളി മുതൽ തിങ്കൾവരെ ആയിരിക്കുമെന്ന് കഴിഞ്ഞദിവസം സിവിൽ സർവിസ് കമീഷൻ അറിയിച്ചിരുന്നു.
നാലു ദിവസത്തെ ചുരുങ്ങിയ അവധിയായതിനാൽ ഇക്കുറി തുർക്കി, ഈജിപ്ത്, ദുബൈ, ബൈറൂത് എന്നിവിടങ്ങളിലേക്കാണ് അധിക പേരും യാത്ര പുറപ്പെടുന്നത്. ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവൽ ഏജൻസികൾ മുഖേനയാണ് ഇക്കാര്യം അറിയാനായത്. രാജ്യത്തെ കടുത്ത ചൂടിൽനിന്ന് മാറി അനുയോജ്യമായ കാലാവസ്ഥയുള്ള നാടുകളിൽ കുറച്ചെങ്കിലും ദിവസം കുടുംബത്തോടൊപ്പം കഴിയാനാണ് സ്വദേശികൾ തയാറെടുപ്പുകൾ നടത്തുന്നത്. കുവൈത്തികളുടെ വിദേശ യാത്രയും വിദേശികൾ പെരുന്നാൾ ആഘോഷിക്കാനായി നാടുകളിലേക്ക് പോകുന്നതും കാരണം വരും ദിവസങ്ങളിൽ വിമാനത്താവളത്തിൽ തിരക്ക് ശക്തമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.