സയ്യിദ് അൽ മൗസവി
Posted On
date_range Updated On
date_range ഏഷ്യൻ ഗെയിംസിൽ മെഡൽനേട്ടം ആവർത്തിച്ച് കുവെത്ത്
കുവൈത്ത് സിറ്റി: ഏഷ്യൻ ഗെയിംസിൽ മെഡൽനേട്ടം ആവർത്തിച്ചു കുവെത്ത്. പുരുഷന്മാരുടെ വ്യക്തിഗത കാറ്റ കരാട്ടെ ഇനത്തിൽ കുവൈത്ത് താരം സയ്യിദ് അൽ മൗസവി വെങ്കല മെഡൽ നേടി.
പുരുഷന്മാരുടെ 60 കിലോ കുമിതെ കരാട്ടെ ഇനത്തിൽ ഇന്തോനേഷ്യയുടെ ക്രിസ്റ്റഫർ എഡ്ബെർട്ടിനെ പരാജയപ്പെടുത്തിയാണ് നേട്ടം. ഇതോടെ കുവൈത്തിന്റെ മെഡൽ നേട്ടം ഒരു സ്വർണവും രണ്ടു വെങ്കലവും അടക്കം മൂന്നായി.
ഗെയിംസിന്റെ ആദ്യ ദിനത്തിൽ പുരുഷന്മാരുടെ 60 കിലോഗ്രാം കുമിതെ വിഭാഗത്തിൽ കുവൈത്ത് കരാട്ടെ താരം അബ്ദുല്ല ഷാബാൻ സ്വർണ്ണ മെഡൽ നേടിയിരുന്നു.
ടെക്ബാൾ പുരുഷ ഡബിൾസ് വിഭാഗത്തിൽ കുവൈത്ത് ടീം വെങ്കല മെഡലും സ്വന്തമാക്കി. ജപ്പാനിലെ ഐച്ചി നഗോയയിൽ ആരംഭിച്ച ഇരുപതാമത് ഏഷ്യൻ ഗെയിംസിൽ 16 കായിക ഇനങ്ങളിലായി 120 പുരുഷ-വനിത താരങ്ങൾ കുവൈത്തിനായി മൽസര രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.