ഐ.ബി.പി.സി പ്രതിനിധികൾ ഇന്ത്യയിലെ കുവൈത്ത് അംബാസഡർകൊപ്പം
ഇന്ത്യയിലെ കുവൈത്ത് അംബാസഡറെ ഐ.ബി.പി.സി സന്ദർശിച്ചു
കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യാപാര, സാംസ്കാരിക, പ്രൊഫഷണൽ സഹകരണവും ജനങ്ങൾ തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (ഐ.ബി.പി.സി) കുവൈത്ത് പ്രതിനിധിസംഘം ഇന്ത്യയിലെ കുവൈത്ത് അംബാസഡർ മിശ്അൽ അൽ ഷമാലിയുമായി കൂടിക്കാഴ്ച നടത്തി.
ഉഭയകക്ഷി വ്യാപാരം, സാംസ്കാരിക വിനിമയം, പ്രൊഫഷണൽ സഹകരണം എന്നിവ വികസിപ്പിക്കുന്നതിനുള്ള കുവൈത്തിന്റെ തുടർസഹകരണം അദ്ദേഹം ഉറപ്പുനൽകി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിലും ഇന്ത്യൻ സമൂഹത്തിലെ നേതാക്കളും വഹിക്കുന്ന ക്രിയാത്മകമായ പങ്കിനെ കുവൈത്ത് വിലമതിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബിസിനസ് നെറ്റ്‌വർക്കിങ്, പ്രൊഫഷണൽ വികസനം, ഇന്ത്യ–കുവൈത്ത് വാണിജ്യ-സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികൾ എന്നിവ ഉൾപ്പെടെ ഐ.ബി.പി.സി നടത്തിവരുന്ന പ്രവർത്തനങ്ങൾ പ്രതിനിധിസംഘം അംബാസഡറെ ധരിപ്പിച്ചു.
കുവൈത്ത് ഭരണനേതൃത്വവും ജനങ്ങളും ഇന്ത്യൻ സമൂഹത്തിന് ദീർഘകാലമായി നൽകിവരുന്ന സൗഹൃദത്തിനും പിന്തുണയ്ക്കും നന്ദിയും അറിയിച്ചു. ഐ.ബി.പി.സി ഓണററി ചെയർമാൻ കൈസർ ടി.ഷാക്കിർ, ഓണററി സെക്രട്ടറി കെ.പി.സുരേഷ്, ഓണററി ജോയിന്റ് സെക്രട്ടറി സുനിത് അറോറ, മുതിർന്ന അംഗങ്ങളായ എസ്.കെ. വധവാൻ, അശോക് കൽറ, അസദ് ഖാൻ എന്നിവരാണ് പ്രതിനിധിസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.