യൂറോപ്യൻ യൂനിയൻ -ജി.സി.സി ഉച്ചകോടി: അമീറിന് ക്ഷണം

കുവൈത്ത് സിറ്റി: രണ്ടാമത് യൂറോപ്യൻ യൂണിയൻ-ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ഉച്ചകോടിയിലേക്ക് കുവൈത്ത് അമീറിന് സൗദി രാജാവിന്റെ ക്ഷണം. കുവൈത്തിലെ സൗദി അംബാസഡർ സുൽത്താൻ ബിൻ സാദ് ബിൻ ഖാലിദ് അൽ സഊദാണ് ഇതുമായി ബന്ധപ്പെട്ട സന്ദേശം അമീറിന് കൈമാറി.

ഒക്ടോബർ 24ന് റിയാദിലാണ് രണ്ടാമത് യൂറോപ്യൻ യൂണിയൻ-ജി.സി.സി ഉച്ചകോടി. ജി.സി.സി രാജ്യങ്ങളിലെയും യൂറോപ്യൻ യൂണിയനിലെയും നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും. പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ച ചെയ്യും.

ജി.സി.സിയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതും ചർച്ചയാകും. വിവിധ മേഖലകളിലെ സഹകരണത്തിന് പുതിയ വഴികൾ കണ്ടെത്താനും ഉച്ചകോടി വേദിയാകും.

Tags:    
News Summary - EU-GCC Summit: Emir Invited to Attend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.