കുവെത്ത്- പാകിസ്താൻ സൈനിക യോഗത്തിൽ നിന്ന്

സംയുക്ത സൈനിക ഏകോപനം;ചർച്ച നടത്തി കുവൈത്തും പാകിസ്താനും

കുവൈത്ത് സിറ്റി: സംയുക്ത സൈനിക ഏകോപനം, സഹകരണം ശക്തിപ്പെടുത്തൽ എന്നിവ ചർച്ച ചെയ്തു കുവെത്ത്- പാകിസ്താൻ സൈനിക തലവൻമാർ.

കുവൈത്ത് സായുധ സേനയിലെ ജോയിന്റ് ഓപ്പറേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ സലാമ അൽ ഷമ്മരി, പാകിസ്താന്റെ കുവൈത്ത് ദൗത്യസംഘം കമാൻഡർ ബ്രിഗേഡിയർ ജനറൽ ഒമർ ഖാൻ എനിവർ ഇതുസംബന്ധിച്ചു കൂടിക്കാഴ്ച നടത്തി.

കുവൈത്തും പാകിസ്താനും തമ്മിലുള്ള സംയുക്ത സൈനിക പ്രതിരോധ കരാറിന്റെ ഭാഗമായാണ് യോഗം ചേർന്നതെന്ന് കുവൈത്ത് സായുധ സേന ജനറൽ സ്റ്റാഫ് പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - Joint Military Coordination: Kuwait and Pakistan hold talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.