കുവൈത്ത് സിറ്റി: പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ സംയുക്ത അറബ് സഹകരണ മാതൃകയാണ് ഈജിപ്ത്തും കുവൈത്തും തമ്മിലെന്ന് കുവൈത്തിലെ ഈജിപ്ത് അംബാസഡർ ഒസാമ ഷാൽതൗട്ട്. 1952ലെ വിപ്ലവത്തിന്റെ 73ാം വാർഷികത്തോടനുബന്ധിച്ച് കുവൈത്ത് എംബസിയിൽ സംഘടിപ്പിച്ച ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കുവൈത്ത് മുനിസിപ്പൽകാര്യ മന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ അബ്ദുൽ ലത്തീഫ് അൽ മഷാരി, നയതന്ത്ര ഉദ്യോഗസ്ഥർ, പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. 2024 ഏപ്രിലിൽ അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ഈജിപ്ത് സന്ദർശനത്തോടെ വിവിധ മേഖലകളിൽ ഉണ്ടായിട്ടുള്ള പ്രകടമായ വികസനം ഈജിപ്ത് അംബാഡർ ചൂണ്ടിക്കാട്ടി. മികച്ച പിന്തുണക്കും ആതിഥ്യമര്യാദക്കും അംബാസഡർ കുവൈത്ത് സർക്കാറിനും ജനങ്ങൾക്കും നന്ദി പറഞ്ഞു. കുവൈത്തുമായി സഹകരണം വർധിപ്പിക്കുന്നതിൽ ഈജിപ്തിന്റെ താൽപര്യം അദ്ദേഹം സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.