കുവൈത്ത് സിറ്റി: രാജ്യത്ത് കോഴിമുട്ട ക്ഷാമത്തെ തുടര്‍ന്ന് വിപണി നിരീക്ഷണം ശക്തമാക്കി വാണിജ്യ-വ്യവസായ മന്ത്രാലയം. ആവശ്യവസ്തുക്കളുടെ സ്ഥിരത ഉറപ്പാക്കുന്നതിനായി ഫീൽഡ് ടീമുകൾ ദിനംപ്രതി പരിശോധന തുടരുകയാണ്.
മുട്ടയുടെ ലഭ്യതയും ന്യായമായ വിലയും നിലനിർത്തുന്നത് മന്ത്രാലയത്തിന്റെ പ്രധാന മുൻഗണനയാണെന്ന് വാണിജ്യ നിയന്ത്രണ വകുപ്പിന്റെ ഡയറക്ടർ ഫൈസൽ അൽ അൻസാരി വ്യക്തമാക്കി.
ശൈത്യകാലം ആരംഭിക്കുന്നതിനോടനുബന്ധിച്ച് പ്രായമായതും ഉൽപാദനക്ഷമത കുറഞ്ഞതുമായ കോഴികളെ മാറ്റി പുതിയ സ്റ്റോക്കുകൾ ഉപയോഗിക്കുന്ന ഫാമുകളുടെ പ്രവർത്തനങ്ങളാണ് വിതരണത്തിൽ കുറവ് വരാൻ കാരണം. പുതിയ സ്റ്റോക്ക് പൂർണ ഉൽപാദനത്തിലേക്ക് എത്താൻ 4-6 ആഴ്ച എടുക്കുന്നതിനാൽ താൽക്കാലിക ക്ഷാമം അനുഭവപ്പെടുന്നതാണെന്ന് കമ്പനികൾ വിശദീകരിച്ചു.
ഓരോ വർഷവും ആവർത്തിക്കുന്ന സീസണൽ പ്രശ്നമാണിതെന്നും ഡിസംബർ 10 ഓടെ ഉൽപാദനം സാധാരണ നിലയിലാകുമെന്നും ഉത്പാദകർ ഉറപ്പുനൽകി. പ്രശ്നം ആവർത്തിക്കാതിരിക്കാൻ അടുത്ത വർഷം മുതൽ പുതുക്കൽ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി വിന്യസിക്കാൻ മന്ത്രാലയം കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.