ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്

ലോകാരോഗ്യ സംഘടനയുമായി ഫലപ്രദമായ ഏകോപനം -ആരോഗ്യ മന്ത്രി

കുവൈത്ത്​ സിറ്റി: ലോകാരോഗ്യ സംഘടനയുമായി കുവൈത്ത്​ ആരോഗ്യ മന്ത്രാലയം മികച്ച സഹകരണവും ഫലപ്രദമായ ഏകോപനവുമാണ്​ നടത്തുന്നതെന്ന്​ ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്​ പറഞ്ഞു. 1960ൽ സംഘടനയിൽ അംഗമായതുമുതൽ മികച്ച സഹകരണമാണ്​. ലോ​കാരോഗ്യ സംഘടനയുടെ റീജനൽ കമ്മിറ്റിയുടെ ഒാൺലൈൻ യോഗത്തിൽ സംബന്ധിക്കുന്നതിനോടനുബന്ധിച്ചാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​.

ഡോ. ബാസിൽ അസ്സബാഹി​െൻറ നേതൃത്വത്തിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്​തഫ രിദ, അസിസ്​റ്റൻറ്​ അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ്​ അൽ കഷ്​തി, ഇൻറർനാഷനൽ ഹെൽത്ത്​​ റിലേഷൻ വകുപ്പ്​ മേധാവി ഡോ. രിഹാബ്​ അൽ വതിയാൻ എന്നിവർ പരിപാടിയിൽ പ​െങ്കടുത്തു​.

മഹാമാരികൾ കൈകാര്യം ചെയ്യുന്നതിലും ഇത്തരം ഘട്ടങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത്​ തടയാൻ ശരിയായ വിവരങ്ങൾ യഥാസമയം നൽകുന്നതിലും ലോകാരോഗ്യ സംഘടനയുടെ ഇടപെടൽ ശ്രദ്ധേയമാണെന്ന്​ മന്ത്രി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.