ആട്ടിടയന്​ വെടിയേറ്റു

ജഹ്റ: സൈനിക പരിശീലനത്തിനിടെ വിദേശി ആട്ടിടയന്​ വെടിയേറ്റു. ആടുകളെ മേക്കുന്ന ജോലിയിലേർപ്പെട്ട ബംഗ്ലാദേശുകാരനാണ്​ വെടിയേറ്റത്​. ജഹ്​റ ഗവർണറേറ്റിലെ അൽ ഇദീറഅ് മരുപ്രദേശത്ത്​ കഴിഞ്ഞ ദിവസമാണ് സംഭവം. വിവരമറിഞ്ഞെത്തിയ പൊലീസും എയർ ആംബുലൻസ്​ വിഭാഗവും ബംഗ്ലാദേശിയെ ജഹ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇയാൾ അപകടഘട്ടം തരണം ചെയ്തതായാണ് ആശുപത്രി വൃത്തങ്ങൾ നൽകിയ വിവരം. സൈനിക പരിശീലനം നടക്കുന്ന ഭാഗത്തുനിന്ന്​ പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന്​ അധികൃതർ ആവശ്യപ്പെട്ടു.

Tags:    
News Summary - edayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.