കുവൈത്തിലെ ഇ.സി.എൽ ജർമൻ ഭാഷ പരീക്ഷ സെന്ററിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്തിൽ ആദ്യമായി ഇ.സി.എൽ ജർമൻ ഭാഷ പരീക്ഷ വിജയകരമായി സംഘടിപ്പിച്ചു. ജർമനിയിലേക്ക് പഠനത്തിനും നഴ്സിങ് സേവനമേഖലയിലേക്ക് കുടിയേറാനും ആഗ്രഹിക്കുന്നവർക്ക് പരീക്ഷകേന്ദ്രം അനുവദിച്ചത് ഗുണകരമാണ്.
ഇ.സി.എൽ ജർമൻ പ്രതിനിധികളും കുവൈത്ത് പ്രതിനിധികളായ സുഹൈബ് പുഴക്കൽ, അജ്മൽ സമദ് എന്നിവരുടെ നേതൃത്വത്തിൽ ആഗസ്റ്റ് 13ന് ജലീബ് അൽ ശുവൈഖിലെ ഇന്ത്യൻ സെൻട്രൽ സ്കൂളിലാണ് പരീക്ഷ നടന്നത്. ഇതോടെ ജർമൻ പരീക്ഷക്ക് കുവൈത്തിൽ സ്ഥിരംസംവിധാനം എന്ന ആവശ്യം യാഥാർഥ്യമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.