കുവൈത്ത് സിറ്റി മാർത്തോമ ഇടവക ദുഃഖവെള്ളി ശുശ്രൂഷ
കുവൈത്ത് സിറ്റി: പ്രത്യാശയുടെ സന്ദേശം പകർന്ന് ക്രൈസ്തവസമൂഹം ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കുന്നു. യേശുക്രിസ്തു കുരിശിലേറിയശേഷം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമപുതുക്കലാണ് ഈസ്റ്റർ. യേശുവിനെ ജനക്കൂട്ടം ജറൂസലേമിലേക്ക് വരവേറ്റതിന്റെ ഓര്മ പുതുക്കുന്ന ഓശാനയോടെ ക്രൈസ്തവ വിശ്വാസികളുടെ വിശുദ്ധവാരാചരണത്തിന് തുടക്കമായിരുന്നു.
സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവകയുടെ ദുഃഖവെള്ളി ശുശ്രൂഷ
അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹ വ്യാഴം, കുരിശുമരണ ദിനമായ ദുഃഖവെള്ളി എന്നീ ആത്മീയ ദിനങ്ങൾ കടന്നാണ് യേശുവിന്റെ ഉയിർത്തെഴുന്നേൽപിന്റെ ഓർമ പുതുക്കുന്ന ഈസ്റ്റർ. ഈസ്റ്ററിന്റെ ഭാഗമായി വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ശനിയാഴ്ച രാത്രി ശുശ്രൂഷകളും പ്രാർഥനയും നടന്നു.
ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമയിൽ വെള്ളിയാഴ്ച ദുഃഖവെള്ളി ആചരിച്ചു. സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവകയുടെ ദുഃഖവെള്ളി ശുശ്രൂഷ കെ.ടി.എം.സി.സി ഹാളിൽ നടന്നു. ഇടവക വികാരി റവ.എൻ.എം. ജെയിംസ് നേതൃത്വം നൽകി.
സെന്റ് പീറ്റേഴ്സ് ക്നാനായ പള്ളിയുടെ ദുഃഖവെള്ളി ശുശ്രൂഷ
ജീസ് ജോർജ് ചെറിയാൻ, ജേക്കബ് പി.ജെ, റസ്കി ചെറിയാൻ, കുരുവിള ചെറിയാൻ എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി. ലിനു പി.മാണിക്കുഞ്ഞിന്റെ നേതൃത്വത്തിൽ ഇടവക ഗായകസംഘം ഗാനശുശ്രൂഷ നടന്നു.
സെന്റ് പീറ്റേഴ്സ് ക്നാനായ പള്ളിയുടെ ദുഃഖവെള്ളി ശുശ്രൂഷകൾ ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്നു. ശുശ്രൂഷകൾക്ക് ഫാ. സിജിൽ ജോസ് വിലങ്ങൻപാറ നേതൃത്വം നൽകി. കുവൈത്തിന്റെ പല ഭാഗങ്ങളിൽനിന്നായി നൂറുകണക്കിനാളുകൾ ശുശ്രൂഷയിൽ സംബന്ധിച്ചു.
സെന്റ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് വലിയപള്ളി ദുഃഖവെള്ളി ശുശ്രൂഷ
കുവൈത്ത് സിറ്റി മാർത്തോമ ഇടവക ദുഃഖവെള്ളി ശുശ്രൂഷ അബ്ബാസിയ ആസ്പെയർ ഓഡിറ്റോറിയത്തിൽ നടന്നു. ശുശ്രൂഷകൾക്ക് വികാരി. റവ.എ.ടി. സക്കറിയ, മാർത്തോമ സുവിശേഷക പ്രസംഗ സംഘം സഞ്ചാര സെക്രട്ടറി റവ. ജിജി വർഗീസ് എന്നിവർ നേതൃത്വം നൽകി.
കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റ് ദുഃഖവെള്ളി ശുശ്രൂഷ
സെന്റ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് വലിയപള്ളിയുടെ ദുഃഖവെള്ളി ശുശ്രൂഷ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. തൃശൂർ ഭദ്രാസന അധിപൻ ഡോ. കുര്യാക്കോസ് മോർ ക്ലീമിസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. സ്റ്റീഫൻ നടുവക്കാട്ട്, ഫാ. എബ്രഹാം ഷാജി എന്നിവർ സഹകാർമികത്വം വഹിച്ചു.
കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ ദുഃഖവെള്ളി ശുശ്രൂഷക്ക് ഫാ. ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പാ നേതൃത്വം നൽകി. അപ്പോസ്ത്തോലിക് വികാരിയേറ്റ് ഓഫ് നോർത്തേൻ അറേബ്യൻ അധ്യക്ഷനും കുവൈത്ത് മെത്രാനുമായ മോൺസിൻഞോർ ആൽദോ ബെരാർദി വചനസന്ദേശം നൽകി. നേർച്ച വിതരണവും നടന്നു.
സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാഇടവകയുടെ ദുഃഖവെള്ളി ശുശ്രൂഷ
സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ നടന്ന ദുഃഖവെള്ളി ശുശ്രൂഷകൾക്ക് മലങ്കരസഭയുടെ അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളികാർപ്പസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. ഇന്ത്യൻ സെൻഡ്രൽ സ്കൂൾ അങ്കണത്തിൽ നടന്ന ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. ഡോ.ബിജു ജോർജ് പാറക്കൽ, സഹവികാരി ഫാ.ലിജു കെ.പൊന്നച്ചൻ, ഫാ. ഗീവർഗീസ് ജോൺ, ഫാ. റിനിൽ പീറ്റർ എന്നിവർ സഹകാർമികത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.