Posted On
date_range Updated On
date_range കബ്ദിലും ജഹ്റയിലും നേരിയ ഭൂചലനം
കുവൈത്ത് സിറ്റി: കബ്ദ് മേഖലയുടെ വടക്കു ഭാഗത്തും ജഹ്റയുടെ തെക്കു ഭാഗങ്ങളിലുമായി കഴിഞ്ഞ ദിവസം നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷനല്‍ സീസ്മോളജിക്കല്‍ നെറ്റ്വര്‍ക്ക് (എന്‍.ഐ.എസ്) അറിയിച്ചു. റിക്ടര്‍ സ്കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി. പുലര്‍ച്ച ആറിനുശേഷമാണ് ഭൂചലനം അനുഭവപ്പെട്ടത്. ആറ് കിലോമീറ്റര്‍ ആഴത്തിലാണ് ചലനമുണ്ടായതെന്നും ജഹ്റയിലെ താമസക്കാര്‍ക്ക് ഭൂചലനം അനുഭവപ്പെട്ടിരുന്നെന്നും നാഷനല്‍ സീസ്മോളജിക്കല്‍ നെറ്റ്വര്‍ക്ക് മേധാവി ഡോ. അബ്ദുല്ല അല്‍ ഹിന്സി വ്യക്തമാക്കി. എന്നാൽ, നാശനഷ്ടങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ സുരക്ഷാസംഘം പരിശോധന ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.