ലുലു ഫൈനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദും ഓട്ടോമേറ്റഡ് സർവിസസ് നെറ്റ്‌വർക്ക് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ സബാഹ് ഖാലിദ് അൽ ഗുനൈമും കരാർ കൈമാറുന്നു

ലുലു മണി ആപ്പിൽ ഇനി ‘ഇ -നെറ്റ്’ ബില്ല് പേമെന്റ് സേവനവും

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ലുലു എക്‌സ്‌ചേഞ്ച് സാമ്പത്തിക സേവന കമ്പനിയായ ഇ-നെറ്റുമായി ഡിജിറ്റൽ പേയ്മെന്റ് മേഖലയിൽ പങ്കാളിത്തത്തിന് കൈകോർക്കുന്നു. ലുലു മണി ട്രാൻസ്ഫർ ആപ്പിന്റെ ഉപഭോക്താക്കൾക്ക് ഇതോടെ ഇന്ധന കാർഡുകൾ, ഓൺലൈൻ കാർഡുകൾ, ഗെയിം കാർഡുകൾ എന്നിവയുടെ റീചാർജ്, മൊബൈൽ ഫോൺ പേയ്‌മെന്റ്, റീചാർജ്, സ്‌കൂൾ ഫീസ് അടക്കൽ തുടങ്ങിയ സേവനങ്ങൾ കൂടി ലഭിക്കും.

ഓട്ടോമേറ്റഡ് സർവിസസ് നെറ്റ്‌വർക്ക് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ സബാഹ് ഖാലിദ് അൽ ഗുനൈമും ലുലു ഫൈനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദും ഇത് സംബന്ധിച്ചുള്ള കരാറിൽ ഒപ്പുവെച്ചു. ഓട്ടോമേറ്റഡ് സർവിസസ് നെറ്റ്‌വർക്ക് കമ്പനി സി.ഇ.ഒ ഖാലിദ് അൽ ഗുനൈം, എക്‌സിക്യൂട്ടീവ് മാനേജർ അഫീഫ് മഖൽ, ലുലു എക്‌സ്‌ചേഞ്ച് ജനറൽ മാനേജർ ശ്രീനാഥ് ശ്രീകുമാർ എന്നിവർ സംബന്ധിച്ചു.

നിലവാരത്തിനും മികച്ച ഉപഭോക്‌തൃ സമീപനത്തിനും പേരുകേട്ട ഇ-നെറ്റുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന്ലു ലു ഫൈനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പേയ്‌മെന്റ് പ്ലാറ്റ്‌ഫോം, ഉപഭോക്താക്കളെ വൈവിധ്യമാർന്ന ആവശ്യങ്ങൾ ഡിജിറ്റലായി നിറവേറ്റാൻ പ്രാപ്‌തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്തിലും അറേബ്യൻ ഗൾഫിലും വിപുലമായ ഉപഭോക്തൃ അടിത്തറയുള്ള ലുലു എക്‌സ്‌ചേഞ്ചുമായുള്ള സഹകരണത്തിലും പങ്കാളിത്തത്തിലും സബാഹ് ഖാലിദ് അൽ ഗുനൈം സന്തോഷം പ്രകടിപ്പിച്ചു. പൗരന്മാർക്കും താമസക്കാർക്കും ഓട്ടോമാറ്റിക് പേയ്‌മെന്റ് സേവനങ്ങൾ നൽകുന്ന കുവൈത്തിലെ ആദ്യത്തെ കമ്പനിയാണ് ഓട്ടോമേറ്റഡ് സർവിസസ് നെറ്റ്‌വർക്ക് കമ്പനി ഇ-നെറ്റ്. പ്രാദേശിക ടെലികോം കമ്പനികൾക്കുള്ള ബിൽ പേയ്മെന്റ്, പ്രീപെയ്ഡ് കാർഡുകൾ വഴി ഗ്യാസോലിൻ നിറക്കൽ, പണമടക്കൽ, സ്‌കൂൾ ഫീസ്, ചാരിറ്റബിൾ സംഭാവന, ഇന്റർനെറ്റ് കാർഡുകളും ഗെയിമുകളും വാങ്ങൽ, സാറ്റലൈറ്റ് സ്റ്റേഷൻ സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങിയ സേവനങ്ങൾ ഇ-നെറ്റിലൂടെ ലഭ്യമാകും.

2012ൽ പ്രവർത്തനം ആരംഭിച്ച ലുലു എക്‌സ്‌ചേഞ്ച് കുവൈത്തിലെ ഏറ്റവും മികച്ചതും വിശ്വസനീയവുമായ സാമ്പത്തിക സേവന ദാതാക്കളിൽ ഒന്നാണ്. ഐ.എസ്.ഒ: 9001 സർട്ടിഫൈഡ് ഫൈനാൻഷ്യൽ സർവിസ് കൂട്ടായ്മയായ ലുലു ഫൈനാൻഷ്യൽ ഹോൾഡിങ്സിന്റെ ഭാഗമാണ് കമ്പനി. ലുലു മണി രാജ്യത്തെ ഏറ്റവും ഉയർന്ന റേറ്റിങ് ഉള്ള പേയ്‌മെന്റ് ആപ്പുകളിൽ ഒന്നാണ്. വിശദാംശങ്ങൾക്ക് www.luluexchange.com സന്ദർശിക്കാം.

Tags:    
News Summary - 'E-Net' bill payment service now available on Lulu Money app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.