പൊടിക്കാറ്റ്; ജാഗ്രത പാലിക്കണം

കുവൈത്ത് സിറ്റി: രാജ്യത്ത് അനുഭവപ്പെടുന്ന പൊടിക്കാറ്റിനെ പ്രതിരോധിക്കുന്നതിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്. കാറ്റിലെ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ തന്നെ തങ്ങുന്നത് പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. പലയിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ പൊടിക്കാറ്റ് വീശുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിർദേശം.

ശക്തമായ പൊടിക്കാറ്റ് ഗതാഗത കുരുക്കിനും കാരണമായി. ദൂര കാഴ്ച മങ്ങുമെന്നതിനാൽ ഹൈവേകൾ ഉൾപ്പടെയുള്ള പ്രധാന റോഡുകളിൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ആസ്ത്മ അലർജി തുടങ്ങിയ പ്രശങ്ങൾ ഉള്ളവർ പുറത്ത് ഇറങ്ങുന്നത് ഒഴിവാക്കണം. കടൽ യാത്രക്കാരും മൽസ്യതൊഴിലാളികളും ജാഗ്രതപാലിക്കണമെന്ന് കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകി.

അതിനിടെ കുവൈത്തിൽ രണ്ടു ദിവസത്തിനകം മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകൻ ഇസ റമദാൻ അറിയിച്ചു.പൊടി കാറ്റിന്റെ സാന്നിധ്യം താപനില കുറയാൻ ഇടയാക്കിയേക്കാം. ഈ ആഴ്ചയോടെ താപനില കുറയുമെന്നും ശൈത്യകാലം ആരംഭിക്കുമെന്നും ഇസ റമദാൻ പറഞ്ഞു. രാത്രിയിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്.

Tags:    
News Summary - dust storm; Be careful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.