കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജ ഡ്രൈവിങ് ലൈസൻസ് ഉണ്ടാക്കിയ കേസിൽ ഗതാഗത വകുപ്പ് ജീവനക്കാരനായ കുവൈത്ത് പൗരനും നാല് കൂട്ടാളികൾക്കും അഞ്ചുവർഷം കഠിന തടവ് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി.
കൂട്ടാളികളിൽ മൂന്നുപേർ ബിദൂനികളും ഒരാൾ കുവൈത്ത് പൗരനുമാണ്. ഗതാഗത വകുപ്പിന്റെ കമ്പ്യൂട്ടർ സിസ്റ്റത്തിലുള്ള അംഗീകൃത വാഹനങ്ങളുടെ രേഖകളിൽ കൃത്രിമം കാണിച്ചായിരുന്നു തട്ടിപ്പ്.
54 ലൈസൻസുകൾ വ്യാജമായി നിർമിച്ചുനൽകിയതായി കണ്ടെത്തി.
ഒന്നാം പ്രതിയെ സഹായിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് മറ്റുള്ളവരുടെ മേൽ ചുമത്തിയത്. അനധികൃത വരുമാനം പങ്കിട്ടെടുത്തു. കാപിറ്റൽ ഗവർണറേറ്റിലെ ഗതാഗത വകുപ്പ് ജീവനക്കാരനാണ് ഒന്നാം പ്രതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.