കുവൈത്ത് സിറ്റി: മയക്കുമരുന്ന് കേസുകളില്‍ പിടിക്കപ്പെട്ട 770 പേരെ കഴിഞ്ഞവര്‍ഷം രാജ്യ ത്തില്‍നിന്ന് നാടുകടത്തിയിട്ടുണ്ടെന്നും 35 പേര്‍ക്ക് രാജ്യത്തിലേക്കു പ്രവേശിക്കാനു ള്ള അനുമതി റദ്ദാക്കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അമിത അളവി ലുള്ള മയക്കുമരുന്ന് ഉപയോഗം കാരണം 109 പേർ കഴിഞ്ഞവർഷം രാജ്യത്ത് മരിച്ചിട്ടുണ്ടെന് നും ആഭ്യന്തര മന്ത്രാലയത്തിെൻറ കണക്കിലുണ്ട്. ഈ വര്‍ഷം ആദ്യ ആറു മാസത്തിനിടയില്‍ 40 പേ ർ അമിതഅളവിൽ മയക്കുമരുന്ന് ഉപയോഗം കാരണം മരിച്ചു.
കഴിഞ്ഞ വര്‍ഷം രാജ്യത്തുനിന്നു 20 ലക്ഷം മയക്കുമരുന്നു ഗുളികകളും ഒന്നേകാല്‍ ടണ്‍ അനധികൃത മരുന്നുകളും പിടിച്ചെടുത്തതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗ ശീലം കൂടിവരുന്നുണ്ട്. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് പുറത്തുവിട്ട വാർഷിക റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ സ്കൂൾ വിദ്യാർഥികളിൽ 18.6 ശതമാനം പേർ മയക്കുമരുന്ന് ഏതെങ്കിലും തരത്തിൽ പരീക്ഷിച്ചവരാണ്. കുവൈത്തിൽ 18,000ത്തിലേറെ പേരാണ് മയക്കുമരുന്ന് ഉപയോക്താക്കളായുള്ളത്.
ഇതിൽ 1650 പേരാണ് മയക്കുമരുന്ന് കേസിൽ കോടതി നടപടികൾ നേരിടുന്നത്. ഇതിൽ 60 പേർ 18 വയസ്സിന് താഴെയുള്ളവരുമാണ്. മൊത്തം മയക്കുമരുന്ന് ഉപയോക്താക്കളിൽ 41 ശതമാനത്തിെൻറ പ്രായം 16 നും 20 നും ഇടയിലാണ്. കടൽ, വ്യോമ, കര മാർഗങ്ങളിലൂടെ അധികൃതരുടെ കണ്ണുവെട്ടിച്ചാണ് മയക്കുമരുന്നുകൾ അധികവും എത്തുന്നത്.
മയക്കുമരുന്നുമായി നാലു പേർ
വിമാനത്താവളത്തിൽ പിടിയിൽ
കുവൈത്ത് സിറ്റി: മയക്കുമരുന്നു വസ്തുക്കളുമായി രാജ്യത്തെത്തിയ നാലു യാത്രക്കാരെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി.
വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിലാണ് ഇവരെ പിടികൂടിയത്. കഞ്ചാവ്, മരിജുവാന എന്നിവയാണ് ഇവരില്‍നിന്നു പിടിച്ചെടുത്തതെന്ന് എയര്‍ കസ്റ്റംസ് വകുപ്പു മേധാവി മുത്ലഖ് അല്‍ ഇന്‍സി വ്യക്തമാക്കി. സംശയത്തെ തുടര്‍ന്ന് ഇവരുടെ ലഗേജ് പരിശോധിക്കുന്നതിനിടയിലാണ് സാധനങ്ങള്‍ കണ്ടെടുത്തത്.
മയക്കുമരുന്ന് വസ്തുക്കളുമായി രാജ്യത്തെത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇത്തരം വസ്തുക്കളെ പിടിക്കാന്‍ വിമാനത്താവളത്തില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.