കുൈവത്ത് സിറ്റി: തടവിൽ കഴിയുന്ന മകനുവേണ്ടി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഭവത്തിൽ ജയിൽ ജീവനക്കാരി പിടിയിൽ. ഇവരുടെ പത്തു വയസ്സുകാരി മകളെയും തടഞ്ഞുവെച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിലെ റിഫോം ഇൻസ്റ്റിറ്റ്യൂഷൻസ് അസി. അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സൂബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജയിൽ ജീവനക്കാരിയുടെ പത്തു വയസ്സുകാരി മകളുടെ കൈയിൽനിന്നാണ് ഹെേറായിൻ കണ്ടെത്തിയത്. മകളെ മയക്കുമരുന്ന് കടത്താൻ നിയോഗിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. തടവുകാരനായ മകന് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയതെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.