Posted On
date_range Updated On
date_range ഡ്രൈവിങ് ലൈസൻസ് ഫീസ് വരുമാനത്തില്‍ 31 ശതമാനം കുറവ്
കുവൈത്ത് സിറ്റി: രാജ്യത്ത് ഡ്രൈവിങ് ലൈസൻസ് ഫീസ് വരുമാനത്തില്‍ 31 ശതമാനം കുറവുണ്ടായതായി അഭ്യന്തര മന്ത്രാലയം. കഴിഞ്ഞ സാമ്പത്തികവർഷത്തില്‍ 1.27 മില്യൺ ദിനാറാണ് ഡ്രൈവിങ് ലൈസൻസ് ഫീസ് ഇനത്തില്‍ ലഭിച്ചത്.
എന്നാല്‍ 2020-21 വര്‍ഷത്തില്‍ 1.83 ദശലക്ഷം ദിനാറാണ് പിരിച്ചെടുത്തതെന്ന് പ്രാദേശിക പത്രമായ അൽ അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. 21-22 സാമ്പത്തിക വര്‍ഷത്തില്‍ 2.5 ദശലക്ഷം ദിനാര്‍ വരുമാനം ലക്ഷ്യമിട്ടിരുെന്നങ്കിലും ഉദ്ദേശിച്ച വരുമാനത്തിന്റെ 50.9 ശതമാനം മാത്രമാണ് നേടാനായതെന്ന് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.