കുവൈത്ത് സിറ്റി: ലൈസന്‍സിന് അർഹരായ, സാധുവായ രേഖകളുള്ള 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഡ്രൈവിങ് ലൈസൻസ് നേടാമെന്ന് ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുല്ല അൽ ഫർഹാൻ അറിയിച്ചു. രേഖകളില്ലാത്ത താമസക്കാർക്ക് (ബിദൂൻ) മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ലൈസൻസുകൾ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
ജനറൽ ഡിപ്പാർട്ട്മെന്റ് ട്രാഫിക്കുമായി സഹകരിച്ച് ബിദൂനികൾക്ക് 2,530 പുതിയ ഡ്രൈവിങ് ലൈസൻസുകൾ നൽകിയതായും, 2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 29,256 ലൈസൻസുകൾ പുതുക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. തലമുറകൾക്കുമുമ്പ് വിവിധ അറബ് മുസ്ലിം രാജ്യങ്ങളിൽനിന്ന് തൊഴിൽ തേടിയെത്തിയതിൽ തിരിച്ചുപോകാതെ കുവൈത്തിൽ തന്നെ താമസിച്ചവരാണ് ബിദൂനുകൾ. ഡ്രൈവിങ് ലൈസൻസുകൾ നൽകുന്നതിലും പുതുക്കുന്നതിലും ആഭ്യന്തര മന്ത്രാലയവുമായി നടത്തുന്ന സഹകരണം പ്രശംസനീയമാണെന്നും അൽ ഫർഹാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.