കുവൈത്ത് സിറ്റി: മഹാരാഷ്ട്ര മുസ്ലിം ലീഗ് ട്രഷറർ ഡോ. സി.എച്ച്. ഇബ്രാഹിംകുട്ടിക്ക് കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സ്വീകരണം നൽകി.എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യ സ്വപ്നമായി മാറാതിരിക്കാൻ രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി കൈകോർക്കണമെന്നും മുസ്ലിം ലീഗിന്റെ പഴയകാല പ്രതാപം മടക്കിക്കൊണ്ടുവരാനുള്ള പ്രയത്നത്തിലാണ് മഹാരാഷ്ട്രയിലെ നേതൃത്വമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ സംഘ്പരിവാർ പ്രസ്ഥാനങ്ങൾക്ക് വേരോട്ടം ലഭിക്കാത്തത് മതേതര നിലപാടുള്ള മുസ്ലിം ലീഗിന്റെ സാന്നിധ്യവും പ്രവർത്തനങ്ങളുംകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു.
അബ്ബാസിയ കെ.എം.സി.സി. ഓഫിസിൽ നടന്ന സ്വീകരണ യോഗത്തിൽ പ്രസിഡന്റ് ശറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.കെ. ഖാലിദ് ഹാജി, സെക്രട്ടറി എൻജിനീയർ മുഷ്താഖ്, കോഴിക്കോട് ജില്ല പ്രസിഡന്റ് ഫാസിൽ കൊല്ലം എന്നിവർ ആശംസകളർപ്പിച്ചു.
മലപ്പുറം ജില്ല പ്രസിഡന്റ് ഹമീദ് മൂടാൽ, കാസർകോട് ജില്ല പ്രസിഡന്റ് അലി മാണിക്കോത്ത്, ജനറൽ സെക്രട്ടറി അബ്ദു കടവത്ത്, ജില്ല-മണ്ഡലം നേതാക്കളായ അൻവർ, മുജീബ് നിറമരുതൂർ, ബഷീർ വാജ്ദാൻ, സുഹൈൽ ബല്ല, മദനി, കബീർ മൂസാജിപ്പടി എന്നിവർ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും സംസ്ഥാന പ്രവർത്തക സമിതി അംഗം ഷാഫി കൊല്ലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.