തിരുവല്ല പ്രവാസി അസോസിയേഷൻ ചിത്രരചന മത്സരം ഫാ. തോമസ് ജേക്കബ് ആഞ്ഞിലിമൂട്ടിൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ചിത്രരചന മത്സരം നടത്തി. അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഫാ. തോമസ് ജേക്കബ് ആഞ്ഞിലിമൂട്ടിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റെജി കൊരുത്ത് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരികളായ എബി വാരിക്കാട്, കെ.എസ്. വർഗീസ്, ജനറൽ സെക്രട്ടറി ജെയിംസ് വി. കൊട്ടാരം, ട്രഷറർ റൈജു അരീക്കര, പ്രോഗ്രാം ജനറൽ കൺവീനർ ശിവകുമാർ തിരുവല്ല, യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ ചിത്രകല അധ്യാപകൻ രവീന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ക്രിസ്റ്റി അലക്സാണ്ടർ, ബൈജു ജോസ്, ടിൻസി മേപ്രാൽ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
ജൂനിയർ വിഭാഗത്തിൽ മാത്യു സജിത്ത് ആലുങ്കൽ, അക്ഷിത് പ്രദീപ് കൃഷ്ണൻ എന്നിവരും സബ് ജൂനിയർ വിഭാഗത്തിൽ ശാസ്തിക ശ്രീജിത്ത്, ഹെവന്ന മറിയം ഷൈജു എന്നിവരും സീനിയർ വിഭാഗത്തിൽ ഐഡ ഹിഷം, ഗിഫ്റ്റി മറിയം ജോൺ എന്നിവരും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകി. ചിത്രകല അധ്യാപകൻ രവീന്ദ്രൻ മാസ്റ്റർ വിധികർത്താവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.