ഡോ. തോമസ് മാർ അത്തനേഷ്യസ് മെത്രാപ്പോലീത്താക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകാൻ എത്തിച്ചേർന്ന കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്തനേഷ്യസ് മെത്രാപ്പോലീത്താക്ക് കുവൈത്ത് വിമാനത്താവളത്തിൽ സ്വീകരണം നൽകി. മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു പാറയ്ക്കൽ, സഹവികാരി റവ. ഫാ. മാത്യൂ തോമസ്, ഇടവക ട്രസ്റ്റി ദീപക് അലക്സ് പണിക്കർ, സെക്രട്ടറി ജേക്കബ് റോയ്, സഭാ മാനേജിങ് കമ്മിറ്റിയംഗം മാത്യു കെ. ഇലഞ്ഞിക്കൽ, പെരുന്നാൾ കൺവീനർ സിബി ജോർജ് എന്നിവർ വിമാനത്താവളത്തിലെത്തി.
പരിശുദ്ധ പരുമല തിരുമേനിയുടെ 123ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് വ്യാഴാഴ്ച നടക്കുന്ന സന്ധ്യ നമസ്കാരം, റാസ, ഇടവക ദിനപരിപാടികൾ, വെള്ളിയാഴ്ച രാവിലെ എൻ.ഇ.സി.കെയിൽ നടക്കുന്ന പെരുന്നാൾ ശുശ്രൂഷകൾ എന്നിവക്ക് ഡോ. തോമസ് മാർ അത്തനേഷ്യസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.