കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ അക്കൗണ്ടുകൾ, പരസ്യങ്ങൾ എന്നിവക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സകാത്ത് ഹൗസ്.
സ്നാപ് ചാറ്റിൽ തങ്ങൾക്ക് ഔദ്യോഗിക അക്കൗണ്ടില്ലെന്നും സകാത്ത് ഹൗസ് വ്യക്തമാക്കി. തങ്ങളുടെ ഔദ്യോഗിക ചാനലുകൾക്ക് പുറത്ത് പ്രചരിക്കുന്ന ഏതെങ്കിലും ലിങ്കുകളോ കോൺടാക്റ്റ് നമ്പറുകളോ തങ്ങളുമായി ബന്ധപ്പെടുത്തിയിട്ടില്ലെന്നും ചാരിറ്റി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
ആരും വഞ്ചിതരാകരുതെന്നും തട്ടിപ്പുകൾ തടയുന്നതിന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സകാത്ത് ഹൗസ് ഉണർത്തി. ഇത്തരം അക്കൗണ്ടുകളുമായി ഇടപഴകുകയോ സംഭാവന നൽകുകയോ ചെയ്യുന്നത് ഒഴിവാക്കണം. സംശയാസ്പദമായ ലിങ്കുകൾ പങ്കിടുന്നതും ഒഴിവാക്കണമെന്ന് സകാത്ത് ഹൗസ് അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.