കുവൈത്ത് സിറ്റി: മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഡി.കെ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അബ്ബാസിയ എവർ ഗ്രീൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡൻ്റ് അബ്ദുൽ കലാം മൗലവി അധ്യക്ഷത വഹിച്ചു. കെ.കെ.എം.എ വർക്കിങ് പ്രസിഡൻ്റ് കെ.സി. റഫീഖ് ഉദ്ഘാടനം ചെയ്തു. അമീൻ മൗലവി ചേകന്നൂർ മുഖ്യ പ്രഭാഷണം നടത്തി. ഖാലിദ് മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി.
സിറാജുദ്ദീൻ മുസ്ലിയാർ, നവാസ് മൗലവി പനവൂർ, സുൽഫി പെരിങ്ങമ്മല, മുനീർ കുനിയ, കെ.എച്ച്. മുഹമ്മദ്, റഷീദ്, ഷിഹാബ് കോടൂർ, സലീം രാവുത്തർ, സക്കീർ കടുവാപ്പാറ, സംഷാദ് റഷാദി, ഷംസീർ നാസർ, സലീം തിരൂർ, മൊയ്തീൻ കോയ, സിദ്ദീഖ് ചെർപ്പുളശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി അലി മാറഞ്ചേരി സ്വാഗതവും ട്രഷർ അബ്ദുൽ റഷീദ് മുസ്ലിയാർ നന്ദിയും പറഞ്ഞു.
മഹ്മൂദ് പെരുംബയുടെ നേതൃത്വത്തിൽ ദഫ്മുട്ട്, പ്രഭാഷണം, മദ്റസ കുട്ടികളുടെ മദ് ഹ് ഗാനം, വനിതകൾക്ക് പ്രബന്ധ മത്സരം,പ്രവാചക പ്രകീർത്തനം തുടങ്ങിയവ നടന്നു. ഷൻസ മർയം, ഹാദി മുഹമ്മദ് സിയാദ്, മിസ്ന നഫീസ, മുഹമ്മദ് റബീഉസ്സമാൻ, ഹാനി മുഹമ്മദ് സിയാദ്, മുഹമ്മദ് നാസിഹ് തുടങ്ങിയർ വിജയികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.