ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഡിസ്കവർ അമേരിക്ക’ പ്രമോഷൻ യു.എസ് എംബസിയിലെ ചാർജ് ഡി അഫയേഴ്‌സ്, ജെയിംസ് ഹോൾട്ട്‌സ്‌നൈഡർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: അമേരിക്കൽ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപ്പനയുമായി ലുലു ഹൈപ്പർമാർക്കറ്റിൽ പ്രത്യേക പ്രമോഷൻ ആരംഭിച്ചു. 'ഡിസ്‌കവർ അമേരിക്ക വിത്ത് എ ഫോർക്ക് ആൻഡ് ദി റോഡ് 2022' എന്ന പേരിൽ നടക്കുന്ന പ്രമോഷൻ ഈ മാസം 15വരെ തുടരും. ലുലു അൽ ഖുറൈൻ ശാഖയിൽ കുവൈത്തിലെ യു.എസ് എംബസിയിലെ ചാർജ് ഡി അഫയേഴ്‌സ്, ജെയിംസ് ഹോൾട്ട്‌സ്‌നൈഡർ പ്രമോഷൻ ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പർ മാർക്കററിന്റെ കുവൈത്തിലെ ഉന്നത മാനേജ്മെന്റ് പ്രതിനിധികളും ഉപഭോക്താക്കളും പങ്കെടുത്തു.
അമേരിക്കൻ സംസ്കാരവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന വിവിധ വിനോദ പരിപാടികളും അരങ്ങേറി.'ഡിസ്കവർ അമേരിക്ക' എന്ന പ്രമോഷൻ, അമേരിക്കയെ അതിന്റെ ഭക്ഷണങ്ങളിലൂടെ കണ്ടെത്താനുള്ള അവസരം ഒരുക്കുന്നു. ഭക്ഷ്യ ഉൽപന്നങ്ങളുടെ വിപുലമായ ശ്രേണിയിൽ പ്രത്യേക ഓഫറുകൾ ലഭ്യമാണ്. ഇറക്കുമതി ചെയ്ത പ്രത്യേക അമേരിക്കൻ വിഭവങ്ങൾ ഇതുവഴി രുചിച്ചറിയാം. നിരവധി വിനോദങ്ങളും പ്രമോഷന്റെ ഭാഗമായി അവതരിപ്പിച്ചിട്ടുണ്ട്.
'ഡിസ്കവർ അമേരിക്ക' പ്രമോഷന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ കേക്ക് മുറിക്കുന്നു
അമേരിക്കൻ ചരിത്രവും സാംസ്കാരിക പൈതൃകവും ഉയർത്തിക്കാട്ടുന്ന പരമ്പരാഗത സ്മാരകങ്ങളുടെ വലിയ കട്ട് ഔട്ടുകളും പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇവയുടെ പശ്ചാത്തലത്തിൽ സെൽഫികൾ എടുക്കാം. ഭക്ഷണ പ്രേമികൾക്ക്, ഹൈപ്പർമാർക്കറ്റ് ഇടനാഴികളിൽ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക പാചക കൗണ്ടറുകളിൽ നിന്ന് വാങ്ങുന്നതിനൊപ്പം സാമ്പിൾ രുചിച്ചുനോക്കാനും അവസരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.