കസ്റ്റംസ് ഡയറക്ടർ ജനറൽ യൂസഫ് ഖാലിദ് അൽ നുവൈഫ് അബ്ദലി ചെക്ക്പോസ്റ്റ്
സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: ഡ്രോൺ ആക്രമണം നടന്ന അബ്ദലി ചെക്ക്പോസ്റ്റിൽ കസ്റ്റംസ് ഡയറക്ടർ ജനറൽ യൂസഫ് ഖാലിദ് അൽ നുവൈഫ് സന്ദർശിച്ചു. ആക്രണത്തെ തുടർന്ന് കസ്റ്റംസ് സെന്ററിലുണ്ടായ നാശനഷ്ടങ്ങൾ അദ്ദേഹം പരിശോധിച്ചു. ആക്രമണത്തിന്റെ ആഘാതത്തെക്കുറിച്ചും അതിനെത്തുടർന്ന് സ്വീകരിച്ച നടപടികളെക്കുറിച്ചും അദ്ദേഹം വിവരങ്ങൾ ആരാഞ്ഞു. അസാധാരണമായ സാഹചര്യങ്ങൾക്കിടയിലും തങ്ങളുടെ ചുമതലകൾ നിർവ്വഹിക്കുകയും പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുകയും ചെയ്തത കസ്റ്റംസ് ഉദ്യോഗസ്ഥരെ അദ്ദേഹം പ്രശംസിച്ചു.
എല്ലാ അതിർത്തി പോർട്ടുകളിലും ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് പൂർണ്ണതോതിൽ പ്രവർത്തിക്കുന്നുണ്ടെന്നും, പോർട്ട് സുരക്ഷ നിലനിർത്തുന്നതിനും കസ്റ്റംസ് സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനും ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അൽ നുവൈഫ് പറഞ്ഞു. തുറമുഖങ്ങൾ, തിരച്ചിൽ, കസ്റ്റംസ് അന്വേഷണം എന്നിവയുടെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാലിഹ് മുഹമ്മദ് അൽ ഉമറും കസ്റ്റംസ് ഡയറക്ടർകൊപ്പമുണ്ടായിരുന്നു. വ്യാഴാഴ്ചയാണ് അബ്ദലി അതിർത്തി ചെക്ക്‌പോസ്റ്റിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തെത്തുടർന്ന് കേന്ദ്രത്തിൽ ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.