Posted On
date_range Updated On
date_range ഡി.ജി.സി.എ മേധാവി ഐ.സി.എ.ഒ റീജനൽ ഡയറക്ടറുമായി ചർച്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) മേധാവി ശൈഖ് ഹുമൂദ് മുബാറക് ഹുമൂദ് അസ്സബാഹ്, മിഡിൽ ഈസ്റ്റിലെ ഇൻറർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐ.സി.എ.ഒ) റീജനൽ ഡയറക്ടർ മുഹമ്മദ് അബൂബക്കറുമായി ചർച്ച നടത്തി. വ്യോമയാന സുരക്ഷ, വ്യോമ നാവിഗേഷൻ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഐ.സി.എ.ഒയുടെ ആവശ്യകതകൾക്കനുസൃതമായി എല്ലാ മേഖലകളിലും സുരക്ഷ മാനദണ്ഡങ്ങൾ കൈവരിച്ച് കുവൈത്ത് നടത്തിയ മുന്നേറ്റങ്ങളും വിലയിരുത്തി. കുവൈത്തും ഐ.സി.എ.ഒയും തമ്മിലുള്ള സഹകരണത്തിന് ചർച്ചയിൽ ഊന്നൽ നൽകിയതായും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.