സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ ഡെ​ലി​വ​റി സേ​വ​നം വി​ദേ​ശി​ക​ൾ​ക്കും

കു​വൈ​ത്ത്​ സി​റ്റി: സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ​നി​ന്ന്​ ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക്​ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച ്ചു​ന​ൽ​കു​ന്ന സേ​വ​നം വി​ദേ​ശി​ക​ൾ​ക്കും ല​ഭ്യ​മാ​വും. ക​ർ​ഫ്യൂ സ​മ​യ​ങ്ങ​ളി​ലാ​ണ്​ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത്. രാ​ത്രി 12 മ​ണി​വ​രെ​യും ചി​ല നേ​ര​ങ്ങ​ളി​ല്‍ പു​ല​ർ​ച്ച മൂ​ന്നു മ​ണി​വ​രെ​യും സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്.പ​ത്തി​ലേ​റെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ഹോം ​ഡെ​ലി​വ​റി തു​ട​ങ്ങി​ക്ക​ഴി​ഞ്ഞ​താ​യി കോ​ഒാ​പ​റേ​റ്റി​വ്​ സൊ​സൈ​റ്റി യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ മി​ഷ്​​അ​ൽ അ​ൽ സ​യ്യാ​ർ വ്യ​ക്ത​മാ​ക്കി.


ഒാ​രോ സ​ഹ​ക​ര​ണ സം​ഘ​വും അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ലു​ള്ള​വ​ർ​ക്കു​ മാ​ത്ര​മാ​ണ്​ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​ത്. അ​വ​ശേ​ഷി​ക്കു​ന്ന കോ​ഒാ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​ക​ള്‍ ഒ​രു​ക്കം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.ഏ​തെ​ങ്കി​ലും ഭാ​ഗ​ത്ത്​ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തു​ണ്ടെ​ങ്കി​ൽ തൊ​ട്ട​ടു​ത്ത സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളാ​ണ്​ ഹോം ​ഡെ​ലി​വ​റി ന​ട​ത്തേ​ണ്ട​ത്. വീ​ട്ടി​ലെ​ത്തി​ച്ചു​ത​രു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ പ​ട്ടി​ക അ​ടു​ത്ത ദി​വ​സം പു​റ​ത്തു​വി​ടും. സാ​ധ​ന​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​ക്കാ​ൻ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക്​ രാ​ജ്യ​ത്തെ പ്ര​ശ​സ്ത കാ​ര്‍ വാ​ട​ക ക​മ്പ​നി​യാ​ണ്​ 1300​ലേ​റെ കാ​റു​ക​ൾ വാ​ഗ്​​ദാ​നം ചെ​യ്​​ത​ത്. അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യി ഇ​വ​ര്‍ എ​ത്തി​ക്കും. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലും സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റു​ക​ളി​ലു​മു​ള്ള തി​ര​ക്കു കു​റ​ക്കാ​നാ​ണ്​ സാ​ധ​ന​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യി വീ​ട്ടി​ലെ​ത്തി​ക്കു​ക എ​ന്ന ആ​ശ​യം മു​ന്നോ​ട്ടു​വെ​ച്ച​ത്.

Tags:    
News Summary - delivery-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 05:08 GMT