കുവൈത്ത് പ്രതിനിധി സംഘം ഒമാൻ സാമൂഹിക വികസന മന്ത്രി ഡോ. ലൈല ബിൻത് അഹമ്മദ് അൽ നജാറുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ റിട്ട. ഓഫിസേഴ്സ് അസോസിയേഷൻ പ്രതിനിധി സംഘം ഒമാനിലെ സാമൂഹിക വികസന മന്ത്രി ഡോ. ലൈല ബിൻത് അഹമ്മദ് അൽ നജാറുമായി കൂടിക്കാഴ്ച നടത്തി. കുവൈത്ത് ആംഡ് ഫോഴ്സിന്റെ റിട്ടയേഡ് ഓഫിസേഴ്സ് അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാനും ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് വെറ്ററൻസ് ഓഫ് മിഡിൽ ഈസ്റ്റ് ഗ്രൂപ്പിന്റെ ഡെപ്യൂട്ടി പ്രസിഡന്റുമായ റിട്ട. മേജർ ജനറൽ ഫൈസൽ ബിൻ മുസൈദ് അൽ ജസാഫാണ് കുവൈത്ത് പ്രതിനിധി സംഘത്തെ നയിക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള ബന്ധത്തിന്റെ ആഴം ഉൾക്കൊള്ളുന്ന സന്ദർശനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ സംഘത്തെ സാമൂഹിക വികസന മന്ത്രി സ്വാഗതം ചെയ്തു. യോഗത്തിൽ മോറൽ ഗൈഡൻസ് ആൻഡ് മിലിട്ടറി പ്രോട്ടോകോൾ തലവൻ ബ്രിഗേഡിയർ ജനറൽ ഹസൻ ബിൻ അലി അൽ മുജൈനി, സാമൂഹിക വികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പ്രതിനിധി സംഘം സുൽത്താന്റെ സായുധസേനയുടെ ചീഫ് ഓഫ് സ്റ്റാഫ് വൈസ് അഡ്മിറൽ അബ്ദുല്ല ഖാമിസ് അൽ റൈസയുമായും കൂടിക്കാഴ്ച നടത്തി. യോഗത്തിൽ മോറൽ ഗൈഡൻസ് ആൻഡ് മിലിട്ടറി പ്രോട്ടോകോൾ തലവൻ ബ്രിഗേഡിയർ ഹസൻ അലി അൽ മുജൈനിയും മറ്റു മുതിർന്ന കോസാഫ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.