കുവൈത്ത് സിറ്റി: അനധികൃതമായി നേടിയ 3043 പേരുടെ പൗരത്വം കൂടി റദ്ദാക്കി തീരുമാനം കമ്മിറ്റി മന്ത്രിസഭയുടെ പരിഗണനക്കു വിട്ടതായി കുവൈത്ത് പൗരത്വത്തെക്കുറിച്ചുള്ള സുപ്രിം കമ്മിറ്റി വ്യക്തമാക്കി.
ഒന്നാം പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
രാജ്യത്ത് അനധികൃതമായും വഞ്ചനാപരമായും പൗരത്വം നേടിയവർക്കെതിരെ നടപടി സ്വീകരിച്ചുവരുകയാണ്. അടുത്തിടെ ഇത്തരത്തിലുള്ള നിരവധി പേരുടെ പൗരത്വം പിൻവലിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.