വധശിക്ഷ: യൂറോപ്യന്‍ പാര്‍ലമെന്‍റ്  പ്രമേയം കുവൈത്ത് തള്ളി

കുവൈത്ത് സിറ്റി: പ്രതിരോധിക്കാനുള്ള എല്ലാ അവസരവും നല്‍കിയതിന് ശേഷം നിയമവ്യവസ്ഥകള്‍ക്ക് വിധേയമായാണ് രാജ്യത്ത് കുറ്റവാളികള്‍ക്കെതിരെ വധശിക്ഷ നടപ്പാക്കുന്നതെന്ന് കുവൈത്ത് വ്യക്തമാക്കി. രാജ്യത്തെ വധശിക്ഷയെ വിമര്‍ശിച്ചുള്ള യൂറോപ്യന്‍ യൂനിയന്‍െറ പ്രമേയത്തെ കുറിച്ച് പ്രതികരിക്കവെ ബെല്‍ജിയത്തിലെ കുവൈത്ത് അംബാസഡര്‍ ജാസിം അല്‍ ബുദൈവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റവാളികളെ കൈകാര്യം ചെയ്യാന്‍ രാജ്യത്ത് നിയമങ്ങളും സംവിധാനങ്ങളുമുണ്ട്. കൊലപാതകം പോലുള്ള  ഗുരുതര കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് തങ്ങളുടെ ഭാഗം അതരിപ്പിക്കാന്‍ വിവിധ ഘട്ടങ്ങളില്‍ അവസരമുണ്ട്. ബാഹ്യ ഇടപെടലുകള്‍ക്ക് വിധേയമാകാത്ത കുറ്റമറ്റ നീതിന്യായ വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യമാണ് കുവൈത്ത്. ഗുരുതര കുറ്റം ചെയ്തെന്ന് തെളിയുന്നവരെ മറ്റുള്ളവര്‍ക്ക് പാഠമാവാന്‍വേണ്ടിയാണ് വധശിക്ഷ നടപ്പാക്കുന്നത്. ഇത്തരം പ്രമേയങ്ങള്‍ കൊണ്ടുവരുന്നതിന് മുമ്പ് കുവൈത്തിലെ നീതിന്യായ വ്യവസ്ഥയെ കുറിച്ച സാമാന്യ വിവരം ബന്ധപ്പെട്ടവര്‍ക്ക് ഉണ്ടാവേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി യൂറോപ്യന്‍ പാര്‍ലമെന്‍റിനെ സമീപിക്കുമെന്നും ജാസിം അല്‍ ബുദൈവി കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.