Posted On
date_range Updated On
date_range ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ
കുവൈത്ത് സിറ്റി: അംഗാര സ്ക്രാപ്പ് യാർഡിന് സമീപം ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ സ്വദേശിക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു.
മരണപ്പെട്ടയാള്‍ പ്രതിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
സാദ് അൽ അബ്ദുല്ലയിലെ മാലിന്യക്കൂമ്പാരത്തിലേക്ക് രക്തം പുരണ്ട വസ്ത്രങ്ങൾ വലിച്ചെറിഞ്ഞത് കണ്ടെത്തിയതായി അധികൃതർക്ക് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് കേസ് പുറത്തുവന്നത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി അറസ്റ്റിലാവുകയും മരുഭൂമിയില്‍ നിന്ന് മൃതദേഹം കണ്ടെടുക്കുകയും
ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.