Posted On
date_range Updated On
date_range കാസർകോട് സ്വദേശി കുവൈത്തിൽ മരിച്ചു
കുവൈത്ത് സിറ്റി: കാസർകോട് സ്വദേശി കുവൈത്തിൽ മരിച്ചു. തൃക്കരിപ്പൂർ കൈക്കോട്ടുകടവ് പൂവളപ്പ് സ്വദേശി മൂപ്പൻറകത്ത് അബ്ദുറഹ്മാൻ (60) ആണ് മരിച്ചത്. കുവൈത്ത് കെ.എം.സി.സി അംഗമാണ്. ന്യൂമോണിയ ബാധിച്ച് കഴിഞ്ഞദിവസമാണ് ജാബിർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിതാവ്: പരേതനായ മുഹമ്മദ് കുഞ്ഞി. മാതാവ്: പരേതയായ മറിയുമ്മ. ഭാര്യ: ലൈല. സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുല്ല, അഹമ്മദ്, ആസിയ, കുഞ്ഞാമിന. കുവൈത്ത് പേൾ കാറ്ററിങ് കമ്പനിയിൽ ഷെഫ് ആയിരുന്നു. കോവിഡ് പരിശോധനക്കുശേഷം ഖബറടക്കം സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് കുവൈത്ത് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.