കുവൈത്ത് സിറ്റി: വേനൽചൂട് കനത്തതോടെ രാജ്യത്ത് ഡെലിവറി ബൈക്കുകൾക്ക് പകൽ സമയങ്ങളിൽ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. രാവിലെ 11 മുതൽ വൈകിട്ട് നാലു വരെയാണ് റോഡുകളിൽ ഡെലിവറി ബൈക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെയാണ് നിയമം പ്രാബല്യത്തിലുണ്ടാവുക. കമ്പനികൾ ഈ നിർദേശം കർശനമായി പാലിക്കണം. വിലക്ക് ലംഘിക്കുന്നവർക്ക് ശക്തമായ പിഴകൾ നേരിടേണ്ടിവരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. മോട്ടോർ സൈക്കിൾ ഓടിക്കുന്നവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജൂൺ ഒന്നു മുതൽ മൂന്നു മാസത്തേക്ക് രാജ്യത്ത് പകൽ സമയം പുറം ജോലികൾക്കും നിയന്ത്രണം ഏർപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.