കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ സ്വദേശികളുടെയും വിദേശികളുടെയും വാർഷികാവധി 3 5 ദിവസമാക്കണമെന്ന നിർദേശം സർക്കാർ തള്ളി.
പാർലമെൻറിെൻറ ആരോഗ്യ, തൊഴിൽ സമിതി മ േധാവി ഹമൂദ് അൽ ഖുദൈർ എം.പിയാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ മേഖലയിലെ വിദേശികൾ ക്കും സ്വദേശികൾക്കും വാർഷികാവധി വർധിപ്പിക്കുന്ന രീതിയിൽ തൊഴിൽനിയമത്തിൽ ഭേദഗതി വരുത്തണമെന്ന നിർദേശം മാർച്ച് ആദ്യവാരം പാർലമെൻറ് ആദ്യ വായനയിൽ ഏകകണ്ഠമായി അംഗീകരിച്ച് നടപ്പുസെഷനിൽ തന്നെ രണ്ടാം വോട്ടിങ്ങും നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മാറ്റിവെക്കുകയായിരുന്നു.
പാർലമെൻറ് അംഗീകരിച്ചാലും സർക്കാറിന് നിർദേശം നിരാകരിക്കാൻ അവകാശമുണ്ട്. ഇതിനുമുമ്പ് 2010ലാണ് വാർഷികാവധി വർധിപ്പിച്ചത്. സ്വകാര്യ മേഖലയിലേക്ക് സ്വദേശികളെ കൂടുതലായി ആകർഷിക്കാൻ സഹായിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് പാർലമെൻറ് നിർദേശം അംഗീകരിച്ചത്. നേരേത്ത ചർച്ചക്കുവന്നപ്പോൾ സഭയിൽ ഹാജരുണ്ടായിരുന്ന 45 എം.പിമാരും വാർഷികാവധി വർധിപ്പിക്കുന്നതിനെ അനുകൂലിച്ചു. ആദ്യഘട്ടത്തിൽ അനുകൂലിച്ച സർക്കാർ പിന്നീട് പിൻവാങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.