കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയെ ശക്തിപ്പെടുത്താനായി സാമ്പത്തിക വ്യവസ്ഥയിൽ സർക ്കാർ ഇടപെടൽ കുറക്കുമെന്ന് കുവൈത്ത് ധനമന്ത്രി ഡോ. നായിഫ് അൽ ഹജ്റുഫ്. ‘യൂറോമണി കോൺഫറൻസ് 2018’ സമ്മേളനത്തിെൻറ പത്താമത് സെഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക വികസനം, ഉൽപാദന വർധന, ജീവിതനിലവാരം ഉയർത്തൽ എന്നീ ലക്ഷ്യങ്ങൾക്കായി സാമൂഹിക നീതിയിൽ അധിഷ്ഠിതമായും പൊതു, സ്വകാര്യ മേഖലകൾ സഹകരിച്ചും പ്രവർത്തിക്കുമെന്നാണ് കുവൈത്ത് ഭരണഘടനയുടെ ആർട്ടിക്കിൾ 20 പറയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വകാര്യ മേഖല ശക്തിപ്പെടുന്നതിലൂടെ സാമ്പത്തിക വ്യവസ്ഥ കരുത്താർജിക്കും. കൂടുതൽ ഉൽപാദനക്ഷമതയും മത്സരക്ഷമതയും സ്വകാര്യമേഖലയുടെ ആകർഷണമാണ്. ഇത് മൊത്തത്തിൽ രാജ്യത്തിെൻറ വളർച്ചക്ക് ഗുണം ചെയ്യും. പൊതുവായുള്ള നിരീക്ഷണം തുടരുേമ്പാൾ തന്നെ അനാവശ്യ ഇടപെടലിലൂടെ സ്വകാര്യ മേഖലയുടെ പ്രവർത്തനത്തിൽ തടസ്സം സൃഷ്ടിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. അഞ്ഞൂറോളം സാമ്പത്തിക വിദഗ്ധരും ബിസിനസ് പ്രമുഖരും തദ്ദേശീയ ബാങ്ക് പ്രതിനിധികളും സമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.