കുവൈത്ത് സിറ്റി: രാജ്യത്തേക്ക് തുറമുഖം വഴി വീണ്ടും ലഹരികടത്താൻ ശ്രമം. മറ്റൊരു രാജ്യത്ത് നിന്ന് എത്തിയ കപ്പലിൽ ദോഹ തുറമുഖം വഴി ലഹരികടത്താനുള്ള നീക്കം കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ പരാജയപ്പെടുത്തി. കപ്പലിൽ കാലിത്തീറ്റ ബാഗുകൾക്കുള്ളിൽ ഒളിപ്പിച്ച് ലഹരി കടത്താനായിരുന്നു നീക്കം. 10 കിലോ ക്രിസ്റ്റൽ മെത്ത് അധികൃതർ പിടിച്ചെടുത്തു. ആഴ്ചകൾക്കു മുമ്പും ഇത്തരത്തിൽ ലഹരികടത്താനുള്ള നീക്കം കസ്റ്റംസ് പിടികൂടിയിരുന്നു.സംശയം തോന്നിയ ഉദ്യോഗസഥർ കപ്പലിൽ എത്തിയ കാലിത്തീറ്റയുടെ സൂക്ഷ്മമായി പരിശോധിക്കുകയായിരുന്നു. 216 ടൺ കാലിതീറ്റയാണ് എത്തിയിരുന്നത്.
പിടിച്ചെടുത്ത ലഹരി അധികൃതർ പരിശോധിക്കുന്നു
തുടർന്ന് ഏകദേശം 10 കിലോ ക്രിസ്റ്റൽ മെത്ത് കണ്ടെടുത്തു. കപ്പലിൽ മറ്റ് നിരോധിത വസ്തുക്കൾ ഇല്ലെന്ന് സ്ഥിരീകരിച്ചതായും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. പിടിച്ചെടുത്ത വസ്തുക്കൾ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. നിരോധിത വസ്തുക്കൾ കടത്താനുള്ള ശ്രമങ്ങളെയും, രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന എല്ലാതരം പ്രവർത്തനങ്ങളെയും നേരിടാനുള്ള ശ്രമങ്ങൾ ശക്തമായി തുടരുമെന്നും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.