കുവൈത്ത് സിറ്റി: 3000 കുവൈത്തി ദീനാറിന് മേൽ കൈവശംവെച്ചുള്ള വിമാനയാത്രക്ക് ഇനി കസ്റ്റംസ് ഡിക്ലറേഷൻ വേണം. കുവൈത്തിൽനിന്നുള്ള യാത്രക്കും കുവൈത്തിൽ വിമാനമിറങ്ങാനും ഇത് ബാധകമാണ്. അതേസമയം, കൈവശം വെക്കാവുന്ന പണത്തിെൻറ പരിധി സംബന്ധിച്ച് നിയന്ത്രണമൊന്നുമില്ല. കസ്റ്റംസ് ഡിക്ലറേഷൻ ഉണ്ടെങ്കിൽ സ്വദേശികൾക്കും വിദേശികൾക്കും എത്ര ദീനാർ കൈവശംവെച്ചും യാത്രചെയ്യാം. തീവ്രവാദ സംഘടനകളിലേക്ക് പണം എത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ് ഡിക്ലറേഷൻ വേണമെന്ന് നിബന്ധന വെച്ചത്.
ലഗേജ് സൂക്ഷിക്കാൻ ഏൽപിച്ച് അപരിചിതർ സമീപിക്കുേമ്പാൾ ശ്രദ്ധിക്കണമെന്ന് കസ്റ്റംസ് അധികൃതർ മുന്നറിയിപ്പ് നൽകി. എന്താണ് എന്ന് ഉറപ്പിക്കാതെ ആരിൽനിന്നും ഒന്നും വാങ്ങരുത്. നിരോധിത സാധനങ്ങളുമായി പിടിക്കപ്പെടുന്നവരാണ് നിയമനടപടി നേരിടേണ്ടി വരുക. മറ്റുള്ളവരുടെ സാധനങ്ങളാണെന്ന വാദം അംഗീകരിക്കില്ല. എന്തൊക്കെയാണ് വിമാനയാത്രയിൽ നിരോധിച്ചതെന്ന് അറിയാൻ കസ്റ്റംസ് വകുപ്പിെൻറ വെബ്സൈറ്റ് സന്ദർശിക്കണമെന്നും കസ്റ്റംസ് പൊതുജന സമ്പർക്ക വിഭാഗം അറിയിച്ചു. വെബ്സൈറ്റ്: http://www.customs.gov.kw/en/Law.aspx
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.