കുവൈത്ത് ഡൈവ് ടീം കടൽ ശുചീകരണത്തിൽ

മൂന്ന് ടൺ ചത്ത മത്സ്യങ്ങൾ നീക്കം ചെയ്തു കുവൈത്ത് ഡൈവ് ടീം

കുവൈത്ത് സിറ്റി: കടൽ ശുചീകരണത്തിൽ മാതൃക പ്രവർത്തനവുമായി കുവൈത്ത് ഡൈവ് ടീം. വാദിയ, ഷുവൈഖ് തീരങ്ങളിലെ ശുചീകരണത്തിനിടെ മൂന്ന് ടൺ ചത്ത മത്സ്യങ്ങൾ കുവൈത്ത് ഡൈവ് ടീം നീക്കം ചെയ്തു.

കഴിഞ്ഞ രണ്ടാഴ്ചയായി കുവൈത്ത് ഉൾക്കടലിന്റെ തെക്കൻ തീരങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതായി ടീം ലീഡർ വലീദ് അൽ ഫാദേൽ പറഞ്ഞു. വാദിയ, ഷുവൈഖ് എന്നിവിടങ്ങളിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പുറമേ മൂന്ന് ടൺ ചത്ത മത്സ്യങ്ങളും നീക്കം ചെയ്തതു.

വെള്ളത്തിൽ ഓക്സിജൻ കുറയുന്നത് തടയുന്നതിനും ദുർഗന്ധം ഒഴിവാക്കുന്നതിനും ചത്ത മത്സ്യങ്ങളെ അഴുകുന്നതിന് മുമ്പ് വേഗത്തിൽ നീക്കം ചെയ്യുന്നത് പ്രധാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ തീരപ്രദേശങ്ങളിലും, പ്രത്യേകിച്ച് വടക്കൻ പ്രദേശങ്ങളിൽ പെട്ടെന്നുള്ള മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനായി സമഗ്രമായ പാരിസ്ഥിതിക സർവേകൾ തുടരേണ്ടതിന്റെ പ്രാധാന്യവും സൂചിപ്പിച്ചു. മത്സ്യ മരണ കേസുകൾ നിരീക്ഷിക്കുന്നതിനും പാരിസ്ഥിതിക ആഘാതം കുറക്കുന്നതിന് ദ്രുത പ്രതികരണം ഉറപ്പാക്കുന്നതിനുമായി അഞ്ച് പ്രത്യേക ബോട്ടുകൾ തയാറാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Tags:    
News Summary - Kuwait dive team removes three tons of dead fish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.