കുവൈത്ത് സിറ്റി: സ്വകാര്യ ഫാർമസികളുടെ ലൈസൻസിങ്, മരുന്നുകളുടെയും മെഡിക്കൽ ഉൽപന്നങ്ങളുടെയും വിതരണം എന്നിവ സംബന്ധിച്ച് പുതിയ ചട്ടങ്ങൾ പുറപ്പെടുവിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം. രണ്ട് ഫാർമസികൾക്കിടക്ക് ചുരുങ്ങിയത് ഒരു കിലോമീറ്റർ അകലം വേണമെന്നതാണ് പ്രധാന നിബന്ധന.
സഹകരണ സംഘങ്ങൾ, സെൻട്രൽ മാർക്കറ്റുകൾ, വ്യാപാര സമുച്ചയങ്ങൾ, വിമാനത്താവളങ്ങൾ, സർവകലാശാലകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങിലെ ഫാർമസികൾക്ക് ഇതിൽ ഇളവുണ്ട്. നിലവിൽ ഒരുകിലോമീറ്റർ പരിധിക്കുള്ളിൽ ഒന്നിലധികം സ്വകാര്യ ഫാർമസികളുണ്ടെങ്കിൽ മൂന്ന് മാസത്തിനകകം ഒന്ന് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണം. നിലവിലെ സ്ഥലത്ത് ആദ്യം സ്ഥാപിക്കപ്പെട്ട സ്ഥാപനത്തിനാണ് അവിടെ തുടരുന്നതിൽ മുൻഗണന.
മരുന്ന് സംഭരണ സ്ഥലത്ത് താപനില 25 ഡിഗ്രി സെൽഷ്യസിൽ കൂടാൻ പാടില്ല. തണുപ്പത്ത് സൂക്ഷിക്കേണ്ട മരുന്നുകൾ രണ്ട് ഡിഗ്രി സെൽഷ്യസിനും എട്ട് ഡിഗ്രി സെൽഷ്യസിനും ഇടയിൽ താപനിലയിൽ സൂക്ഷിക്കണം.
24 മണിക്കൂറും തുറക്കാൻ ആഗ്രഹിക്കുന്ന ഫാർമസികൾ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പൂർത്തിയാക്കി ആരോഗ്യമന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വാങ്ങണം. ലൈസൻസ് ഉടമയെ കൂടാതെ ചുരുങ്ങിയത് മൂന്ന് ഫാർമസിസ്റ്റുകൾ വേണമെന്നതാണ് പ്രധാന നിബന്ധന. ഒരു വർഷത്തേക്കാണ് അനുമതി നൽകുക. പിന്നീട് പുതുക്കണം.
മരുന്നുകളും ആരോഗ്യ ഉൽപന്നങ്ങളും ഡയറ്റ് -ആരോഗ്യ ഭക്ഷ്യവസ്തുക്കളും വിറ്റ ശേഷം തിരിക്കെടുക്കാൻ പാടില്ല. മരുന്നുകൾ വീട്ടിലെത്തിച്ചുകൊടുക്കുന്ന ഫാർമസികൾക്കും മന്ത്രാലയത്തിന്റെ അനുമതി വേണം.
മരുന്ന് കൊണ്ടുപോകുന്ന വാഹനം, താപനിയന്ത്രണം, ഇൻവോയ്സ്, ഉപഭോക്താവും മരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ സംബന്ധിച്ച് നിബന്ധനകളുണ്ട്. ഫാർമസികൾ താൽക്കാലികമായോ സ്ഥിരമായോ അടച്ചുപൂട്ടുന്നതിനും വ്യവസ്ഥകൾ നിശ്ചയിച്ചിട്ടുണ്ട്. മരുന്ന് സ്റ്റോക്ക് സംബന്ധിച്ചാണ് പ്രധാന നിബന്ധനക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.