അസർബൈജാനി യുവതി വീട്ടിൽ നടത്തിയ അനികൃത ക്ലിനിക്കിൽ റെയ്ഡ് നടത്തിയപ്പോൾ
Posted On
date_range Updated On
date_range സ്വകാര്യ വസതിയിൽ ക്ലിനിക്ക് നടത്തിയ വിദേശി അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ ലൈസൻസില്ലാതെ സ്വകാര്യ വസതിയിൽ മെഡിക്കൽ ക്ലിനിക് നടത്തിയ അസർബൈജാനി സ്വദേശിനിയെ അറസ്റ്റ് ചെയ്തു. ജാബിർ അൽ-അഹ്മദ് സിറ്റിയിലെ വീട്ടിൽ രോഗികളെ പരിശോധിക്കുകയും മെഡിക്കൽ സേവനങ്ങൾ നൽകുകയും ചെയ്തതായാണ് കണ്ടെത്തൽ. അനുമതിയില്ലാതെ മരുന്നുകൾ തയാറാക്കി വിൽപ്പന നടത്തിയതായും അധികൃതർ അറിയിച്ചു. റെയ്ഡിൽ മെഡിക്കൽ ഉപകരണങ്ങൾ, രജിസ്റ്റർ, മരുന്നുകൾ, ലേബലുകൾ എന്നിവ പിടിച്ചെടുത്തു. 11,651 കുവൈത്തി ദിനാർ പണവും അന്വേഷണ സംഘം പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായ യുവതിയെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.