Posted On
date_range Updated On
date_range ഒരാഴ്ചക്കിടെ മദ്യ, മയക്കുമരുന്ന് കേസുകളിൽ 29 പേർ പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരാഴ്ചക്കിടെ മദ്യ, മയക്കുമരുന്ന് കേസുകളിൽ 29 പേർ അറസ്റ്റിലായി. ആഗസ്റ്റ് രണ്ട് മുതൽ ഒമ്പത് വരെയുള്ള കണക്കാണ് അധികൃതർ പുറത്തുവിട്ടത്. ഇതേ കാലയളവിൽ സിവിൽ, ക്രിമിനൽ കേസുകളിൽ പിടികിട്ടാപുള്ളികളായ 129 പേരെയും സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടി.
താമസ നിയമലംഘനം നടത്തിയ 108 പേരെ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പോർട്ടേഷൻ വിഭാഗത്തിന് കൈമാറി. 1,119 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 141 അപകടങ്ങളിൽ ആളുകൾക്ക് പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി. 30,245 ഗതാഗത നിയമലംഘനങ്ങളാണ് ഒരാഴ്ചക്കിടെ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.