കുവൈത്ത് സിറ്റി: രാജ്യവ്യാപക കർഫ്യൂ ഏർപ്പെടുത്തുന്ന വിഷയത്തിൽ തീരുമാനം വ്യാഴാഴ്ചത്തെ മന്ത്രിസഭാ യോഗത്ത ിൽ ഉണ്ടായേക്കും. കർഫ്യൂ വേണമോ എന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസ ഭാ യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കാമെന്ന് നിശ്ചയിച്ചത്.
വീട്ടിലിരിക്കണമെന്ന നിർദേശം ലംഘിച്ച് ഇപ്പോഴും പുറത്തിറങ്ങി നടക്കുന്നതും സംഘം ചേരുന്നതും തുടരുന്ന സാഹചര്യത്തിലാണ് രാജ്യ വ്യാപക കർഫ്യൂ ഏർപ്പെടുത്തുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്. കോവിഡ് 19 പ്രതിരോധത്തിന് സർക്കാർ സ്വീകരിച്ച നടപടികളോട് ജനം സഹകരിക്കുന്നില്ലെങ്കിൽ കർഫ്യൂ ഉൾപ്പെടെ ശക്തമായ നടപടികൾക്ക് മടിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.