കുവൈത്ത് സിറ്റി: കുവൈത്തിൽ മേയ് 10 മുതൽ 20 വരെ പൂർണ കർഫ്യൂ ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിന് സ്വദേശികളിൽനിന്നും വിദേശികളിൽനിന്നും പിന്തുണയേറെ. ഇൗ പ്രതിസന്ധിയിൽനിന്ന് പുറത്തുകടക്കാൻ കുറച്ചുദിവസം അകത്തിരിക്കുകയല്ലാതെ വഴിയില്ലെന്ന വികാരമാണ് പൊതുവിലുള്ളത്.
മേയ് 10 ഞായറാഴ്ച വൈകീട്ട് നാലു മുതൽ മേയ് 30 ശനിയാഴ്ച വരെയാണ് പൂർണ നിയന്ത്രണം. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരുന്നതും കോവിഡ് പ്രതിസന്ധിയും അതുമൂലമുള്ള നിയന്ത്രണങ്ങളും നീണ്ടുപോവുന്നതുമാണ് ജനങ്ങളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ കാരണം ജോലിയും വരുമാനവുമില്ലാതായ ആളുകൾ കനത്ത പ്രതിസന്ധിയിലാണ്. രോഗികളുടെ എണ്ണം കുറഞ്ഞുവരുന്ന ലക്ഷണമൊന്നുമില്ല.
ഇൗ നില തുടർന്നാൽ പ്രതിസന്ധി മാസങ്ങളോളം നിലനിൽക്കുകയും പട്ടിണിയിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ പൂർണ നിയന്ത്രണം ഏർപ്പെടുത്തണമെന്ന അഭിപ്രായം നേരത്തേ തന്നെയുണ്ട്. ഭാഗിക നിയന്ത്രണത്തിലൂടെയും സ്വയം നിയന്ത്രണത്തിലൂടെയും വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടാൻ കഴിയുമോ എന്ന പരീക്ഷണത്തിലായിരുന്നു അധികൃതർ.
ഇത് വിജയം കാണുന്ന ലക്ഷണമില്ല. സ്വയം നിയന്ത്രണത്തിനുള്ള നിർദേശം ഒരു വിഭാഗം ചെവിക്കൊള്ളാത്തതിെൻറ കൂടി ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. അതേസമയം, പൂർണ നിയന്ത്രണം ജനജീവിതത്തെ ബാധിക്കും. റമദാനിെൻറ അവസാന പത്തു ദിനങ്ങളും പെരുന്നാൾ ദിവസവുമെല്ലാം നിയന്ത്രണത്തിെൻറ പരിധിയിൽ വരുന്നു.
മേയ് 10 ഞായറാഴ്ച വൈകീട്ട് നാലു മുതൽ മേയ് 30 ശനിയാഴ്ച വരെയാണ് പൂർണ നിയന്ത്രണം. ശനിയാഴ്ചയും ഞായറാഴ്ച പകലും വിപണിയിൽ വൻ തിരക്ക് അനുഭവപ്പെടും. നേരത്തേ കടകൾ അടക്കുമെന്ന അറിയിപ്പിന് പിന്നാലെയും വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.