ക​ർ​ഫ്യൂ ആ​രം​ഭി​ക്കു​ന്ന സ​മ​യ​ത്ത്​ കു​വൈ​ത്തി​ൽ അ​നു​ഭ​വ​പ്പെ​ട്ട

ഗ​താ​ഗ​ത​ക്കു​രു​ക്ക്​

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഭാ​ഗി​ക ക​ർ​ഫ്യൂ ആ​രം​ഭി​ച്ചു. ക​ർ​ഫ്യൂ ആ​രം​ഭി​ച്ച വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ മു​മ്പു​ള്ള മ​ണി​ക്കൂ​റി​ൽ രാ​ജ്യ വ്യാ​പ​ക​മാ​യി രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ അ​നു​ഭ​വ​പ്പെ​ട്ടു. ക​ർ​ഫ്യൂ സ​മ​യം ആ​രം​ഭി​ച്ചി​ട്ടും ​നി​ര​ത്തു​ക​ളി​ൽ വാ​ഹ​നം ഒ​ഴി​ഞ്ഞി​രു​ന്നി​ല്ല. ഒ​രേ സ​മ​യം ജോ​ലി ക​ഴി​ഞ്ഞ്​ എ​ത്തു​ന്ന​വ​ർ അ​പ്ര​തീ​ക്ഷി​ത​മാ​യി കു​രു​ക്കി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​റ്റു വ​ഴി​യി​ല്ലാ​ത്ത​തി​നാ​ൽ പൊ​ലീ​സ്​ ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. അ​ഞ്ച​ര​യോ​ടെ നി​ര​ത്തു​ക​ൾ ഒ​ഴി​ഞ്ഞു. വൈ​കീ​ട്ട്​ അ​ഞ്ചു​മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ​യാ​ണ്​ ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പൊ​ലീ​സും സൈ​ന്യ​വും നാ​ഷ​ന​ൽ ഗാ​ർ​ഡും ജ​ന​ങ്ങ​ൾ ക​ർ​ഫ്യൂ അ​നു​സ​രി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ പ​ട്രോ​ളി​ങ്​ ന​ട​ത്തി. കോ​വി​ഡ്​ കേ​സു​ക​ൾ വ​ൻ​തോ​തി​ൽ ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​രാ​യ​ത്. റ​മ​ദാ​ന്​ മു​മ്പ്​ ക​ർ​ഫ്യൂ പി​ൻ​വ​ലി​ച്ചേ​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. മാ​സ​പ്പി​റ കാ​ണു​ന്ന​തി​ന​നു​സ​രി​ച്ച്​ ഏ​പ്രി​ൽ 13നോ 14​നോ ആ​യി​രി​ക്കും റ​മ​ദാ​ൻ ആ​രം​ഭം. ക​ർ​ഫ്യൂ ന​ട​പ്പാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം നേ​ര​ത്തെ​ത​ന്നെ സ​ർ​ക്കാ​റി​ന്​ മു​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വി​പ​ണി​യി​ലെ ആ​ഘാ​ത​വും ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഇ​​തു​വ​രെ ത​ൽ​ക്കാ​ലം ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്​ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ, കോ​വി​ഡ്​ വ്യാ​പ​നം പ​രി​ധി വി​ട്ട​തോ​ടെ ക​ർ​ശ​ന ന​ട​പ​ടി​ക്ക്​ അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​യി​രു​ന്നു. കോ​വി​ഡ്​ പ്ര​തി​സ​ന്ധി തു​ട​ങ്ങി​യ​തി​ന്​ ശേ​ഷ​മു​ള്ള കൂ​ടി​യ പ്ര​തി​ദി​ന കേ​സ്​ നി​ര​ക്കാ​ണ്​ സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്. ഭാ​ഗി​ക ക​ർ​ഫ്യൂ​വി​ൽ​നി​ന്ന് അ​വ​ശ്യ​സേ​വ​ന വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന 26 വി​ഭാ​ഗ​ങ്ങ​ളെ ഒ​ഴി​വാ​ക്കി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്. ക​ർ​ഫ്യൂ ലം​ഘി​ക്കു​ന്ന വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തു​മെ​ന്നാ​ണ്​ മു​ന്ന​റി​യി​പ്പ്. സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െൻറ മു​ന്ന​റി​യി​പ്പു​ണ്ട്. 10,000 ദീ​നാ​ർ വ​രെ പി​ഴ ല​ഭി​ക്കു​ന്ന വ​കു​പ്പു​ക​ളാ​ണ്​ ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തു​ക. ക​ർ​ഫ്യൂ പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ നി​ര​ത്തു​ക​ളി​ൽ ക​ർ​ശ​ന നി​രീ​ക്ഷ​ണ​മു​ണ്ടാ​കും. പ്ര​ധാ​ന റോ​ഡു​ക​ളി​ലും ഉ​ൾ​ഭാ​ഗ​ങ്ങ​ളി​ലും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ റോ​ന്തു​ചു​റ്റും. മെ​ഡി​ക്ക​ൽ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ, ആം​ബു​ല​ൻ​സി​ലു​ള്ള രോ​ഗി​ക​ൾ, ര​ക്ത​ദാ​നം, കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ, പി.​സി.​ആ​ർ പ​രി​ശോ​ധ​ന എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ https://www.paci.gov.kw എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി അ​പേ​ക്ഷി​ച്ച്​ ര​ണ്ടു​മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക്​ പു​റ​ത്തു​പോ​കാ​ൻ അ​നു​മ​തി നേ​ടാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.